ഹദീസുകളുടെ പട്ടിക

ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ?
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (ﷺ) കൊമ്പുകളുള്ള, വെളുപ്പിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് ആടുകളെ (ഉദ്ഹിയ്യത്) അറുക്കുകയുണ്ടായി.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് (ബിസ്മി ചൊല്ലി അറുത്ത്) രക്തമൊഴുക്കിയത് നിങ്ങൾ കഴിച്ചുകൊള്ളുക. പല്ലോ നഖമോ കൊണ്ട് (അറുത്തത്) ഒഴികെ. അവയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. പല്ലെന്നത് ഒരു എല്ലാണ്. നഖമാകട്ടെ അബ്സീനിയക്കാരുടെ കത്തിയുമാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരാണോ വേട്ടക്കോ കാലികൾക്ക് കാവലിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നത്, ഓരോ ദിവസവും അവന്റെ പ്രതിഫലത്തിൽനിന്ന് രണ്ട് ഖീറാത് കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ)യുടെ കാലത്ത് ഞങ്ങൾ കുതിരയെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിശ്ചയമായും നബി(സ) നാടൻ കഴുതകളുടെ മാംസം വിരോധിക്കുകയും കുതിരയുടെ മാംസം അനുവദിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ മർറു ദഹ്റാൻ എന്ന സ്ഥലത്തുവെച്ച് ഞങ്ങൾ ഒരു മുഴലിനെ കണ്ടു അതിന്റെ പിന്നാലെ ഓടി ആളുകൾ ക്ഷീണിച്ചു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ റസൂലേ ഇത് ഹറാമാണോ? അവിടുന്ന് പറഞ്ഞു: അല്ല. പക്ഷെ അത് എന്റെ ആളുകളുടെ നാട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഞാൻ അത് കഴിക്കാൻ ഇഷ്ടപെടുന്നില്ല. ഖാലിദ് പറയുന്നു: അപ്പോൾ നബി നോക്കികൊണ്ടിരിക്കെത്തന്നെ ഞാൻ അതെടുത്ത് കഴിച്ചു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്