عَنْ ابنِ عُمَرَ رَضيَ اللهُ عنهما عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنِ اقْتَنَى كَلْبًا إِلَّا كَلْبَ ضَارٍ أَوْ مَاشِيَةٍ نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطَانِ»، قَالَ سَالِمٌ: وَكَانَ أَبُو هُرَيْرَةَ يَقُولُ: «أَوْ كَلْبَ حَرْثٍ»، وَكَانَ صَاحِبَ حَرْثٍ.
[صحيح] - [متفق عليه] - [صحيح مسلم: 1574]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും." സാലിം (رحمه الله) പറയുന്നു: "അബൂ ഹുറൈറ ഇപ്രകാരം കൂടി പറയാറുണ്ടായിരുന്നു: " അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയുള്ള നായ". അബൂ ഹുറൈറ കൃഷിയുള്ള ആളായിരുന്നു. (അത് കൊണ്ടാണ് ഹദീഥിലെ ആ ഭാഗം അദ്ദേഹം പ്രത്യേകം ഓർത്തുവെച്ചത്)
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1574]
നായകളെ വളർത്തുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. വേട്ടയാടാനുള്ള ആവശ്യത്തിനോ, കൃഷിക്കും കന്നുകാലികൾക്കും കാവൽ നിൽക്കുക എന്ന ഉദ്ദേശ്യത്തിലോ ഉള്ള നായകൾ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാകുക. അതല്ലാതെയുള്ള നായകളെ വളർത്തുന്നവരുടെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് ഖീറാത്വുകൾ വീതം നിത്യവും കുറയുന്നതാണ്. ഖീറാത്വ് എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന പ്രതിഫലത്തിൻ്റെ കണക്കാണ്.