عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ عَامَ الفَتْحِ وَهُوَ بِمَكَّةَ:
«إِنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الخَمْرِ، وَالمَيْتَةِ وَالخِنْزِيرِ وَالأَصْنَامِ»، فَقِيلَ: يَا رَسُولَ اللَّهِ، أَرَأَيْتَ شُحُومَ المَيْتَةِ، فَإِنَّهَا يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الجُلُودُ، وَيَسْتَصْبِحُ بِهَا النَّاسُ؟ فَقَالَ: «لاَ، هُوَ حَرَامٌ»، ثُمَّ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عِنْدَ ذَلِكَ: «قَاتَلَ اللَّهُ اليَهُودَ إِنَّ اللَّهَ لَمَّا حَرَّمَ شُحُومَهَا جَمَلُوهُ، ثُمَّ بَاعُوهُ، فَأَكَلُوا ثَمَنَهُ».
[صحيح] - [متفق عليه] - [صحيح البخاري: 2236]
المزيــد ...
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കാവിജയത്തിൻ്റെ വർഷത്തിൽ, മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു:
"നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്.." അപ്പോൾ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! ശവത്തിൽ നിന്നുള്ള കൊഴുപ്പ് ഉപയോഗിക്കുന്നതോ? അത് കൊണ്ട് കപ്പലുകൾക്ക് പുറത്ത് പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്." നബി -ﷺ- പറഞ്ഞു: "ഇല്ല! അത് ഹറാം (നിഷിദ്ധം) തന്നെ."
ശേഷം നബി -ﷺ- തുടർന്നു: "അല്ലാഹു യഹൂദരെ ശപിക്കട്ടെ! അല്ലാഹു അതിൻ്റെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അവർ അത് ഉരുക്കുകയും, ശേഷം വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2236]
മക്കാ വിജയത്തിൻ്റെ വർഷത്തിൽ, നബി -ﷺ- മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- കേൾക്കുകയുണ്ടായി: "അല്ലാഹുവും അവൻ്റെ ദൂതരും മദ്യവും ശവവും പന്നിയും വിഗ്രഹവും വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചിലർ ചോദിച്ചു: "ശവത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ് വിൽക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ? കാരണം അത് കൊണ്ട് കപ്പലുകൾക്ക് പുറമെ പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, ജനങ്ങൾ തങ്ങളുടെ വിളക്കുകൾ കത്തിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇല്ല. അത് വിൽക്കുന്നത് നിഷിദ്ധം തന്നെ!." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു യഹൂദരെ നശിപ്പിക്കുകയും അവരെ ശപിക്കുകയും ചെയ്യട്ടെ! അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നത് അവരുടെ മേൽ നിഷിദ്ധമാക്കിയപ്പോൾ അവർ കൊഴുപ്പ് ഉരുക്കുകയും, ശേഷം അതിൻ്റെ എണ്ണ വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."