عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهُما أَنَّ رَسُولَ اللهِ صلى الله عليه وسلم:
نَهَى عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ، وَعَنْ كُلِّ ذِي مِخْلَبٍ مِنَ الطَّيْرِ.
[صحيح] - [رواه مسلم] - [صحيح مسلم: 1934]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു.
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1934]
വശങ്ങളിൽ കാണപ്പെടുന്ന മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വേട്ടയാടുന്ന ഹിംസ്രജന്തുക്കളെ ഭക്ഷിക്കുന്നതും, കാലിലെ നഖങ്ങൾ കൊണ്ട് അക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പക്ഷികളെ ഭക്ഷിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു.