عن عبد الله بن عمرو رضي الله عنهما عن النبي صلى الله عليه وسلم قال:
«مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا».
[صحيح] - [رواه البخاري] - [صحيح البخاري: 3166]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 3166]
മുആഹദിനെ - അമുസ്‌ലിംകളിൽ നിന്നും ഇസ്‌ലാമിക രാജ്യത്തേക്ക് കരാർ മുഖേനയോ സുരക്ഷ വാഗ്ദാനം ചെയ്യപ്പെട്ടു കൊണ്ടോ പ്രവേശിച്ച വ്യക്തി - കൊലപ്പെടുത്തുന്നവന് കഠിനമായ താക്കീതാണുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധം പോലും അവന് ആസ്വദിക്കാൻ കഴിയുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ, നാൽപ്പത് വർഷം വഴിദൂരം അകലേക്ക് അനുഭവപ്പെടുന്നതാണ്.