عَنْ مُعَاذٍ رَضِيَ اللَّهُ عَنْهُ:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمَّا وَجَّهَهُ إِلَى الْيَمَنِ أَمَرَهُ أَنْ يَأْخُذَ مِنَ الْبَقَرِ مِنْ كُلِّ ثَلَاثِينَ تَبِيعًا أَوْ تَبِيعَةً، وَمِنْ كُلِّ أَرْبَعِينَ مُسِنَّةً، وَمِنْ كُلِّ حَالِمٍ -يَعْنِي مُحْتَلِمًا- دِينَارًا أَوْ عَدْلَهُ مِنَ المَعَافِرِ، ثِيَابٌ تَكُونُ بِالْيَمَنِ.
[صحيح بشواهده] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن أبي داود: 1576]
المزيــد ...
മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചപ്പോൾ, (സകാത്തിൻ്റെ ഭാഗമായി) ഓരോ മുപ്പത് പശുക്കളിൽ നിന്നും ഒരു വയസ്സ് തികഞ്ഞ കാളക്കുട്ടിയെയോ (തബീഅ്) പശുക്കുട്ടിയെയോ (തബീഅ) എടുക്കാനും, ഓരോ നാൽപ്പതെണ്ണത്തിനും രണ്ട് വയസ്സ് തികഞ്ഞ പശുവിനെയും (മുസിന്ന) എടുക്കാനും കൽപ്പിച്ചു. കൂടാതെ പ്രായപൂർത്തിയായ ഓരോരുത്തരിൽ നിന്നും (ജിസ്‌യയായി) ഓരോ ദീനാർ വീതമോ, അല്ലെങ്കിൽ അതിന് തുല്യമായ 'മആഫിരി' എന്ന് പേരുള്ള യമനി വസ്ത്രങ്ങളോ വാങ്ങാനും കൽപ്പിച്ചു.
[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്] - [رواه أبو داود والترمذي والنسائي وابن ماجه وأحمد] - [سنن أبي داود - 1576]
നബി (ﷺ) മുആദ് ഇബ്നു ജബലിനെ (رضي الله عنه) യമനിലേക്ക് ജനങ്ങളെ പഠിപ്പിക്കാനും പ്രബോധനം ചെയ്യാനുമായി നിയോഗിച്ചിരുന്നു. പ്രസ്തുത വേളയിൽ അവിടുന്ന് അദ്ദേഹത്തോട് കൽപ്പിച്ച കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു: മുസ്‌ലിംകളിൽ നിന്ന് പശുക്കളുടെ സകാത്ത് ശേഖരിക്കുമ്പോൾ ഓരോ മുപ്പത് പശുക്കൾക്കും ഒരു വയസ്സ് പൂർത്തിയായ ഒരു കാളക്കുട്ടിയെ (തബീഅ്) അല്ലെങ്കിൽ പശുക്കുട്ടിയെ (തബീഅ) എടുക്കണം. ഓരോ നാൽപ്പത് പശുക്കൾക്കും രണ്ട് വയസ്സ് പൂർത്തിയായ ഒരു പശുവിനെ (മുസിന്ന) വാങ്ങണം. വേദക്കാരായ ജൂതന്മാരിൽ നിന്നും നസ്വാറാക്കളിൽ നിന്നും ജിസ്‌യഃ വാങ്ങുകയും വേണം. പ്രായപൂർത്തിയായ ഓരോ പുരുഷനിൽ നിന്നും ഒരു ദീനാർ, അല്ലെങ്കിൽ ഒരു ദീനാറിന് തുല്യമായ 'മആഫിരി' എന്ന് വിളിക്കപ്പെടുന്ന യമനി വസ്ത്രങ്ങളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്.