عن أنس رضي الله عنه أن النبي صلى الله عليه وسلم قال:
«جَاهِدُوا المشركين بأموالكم وأنفسكم وألسنتكم».
[صحيح] - [رواه أبو داود والنسائي وأحمد] - [سنن أبي داود: 2504]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ സമ്പത്തും നിങ്ങളുടെ ശരീരവും നിങ്ങളുടെ നാവും കൊണ്ട് ബഹുദൈവാരാധകരോട് നിങ്ങൾ പോരാടുക."
[സ്വഹീഹ്] - - [سنن أبي داود - 2504]
അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പോരാട്ടത്തിൽ ഏർപ്പെടാൻ നബി -ﷺ- കൽപ്പിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ആ പോരാട്ടത്തിൽ പങ്കുചേരാനും, അതിലൂടെ അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനായി പരിശ്രമിക്കാനും അവിടുന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. നബി -ﷺ- കൽപ്പിച്ച ഈ പോരാട്ടത്തിൻ്റെ ഭാഗമാണ്:
ഒന്ന്: സമ്പത്ത് കൊണ്ട് അവരോട് പോരാടുക എന്നത്. ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പങ്കെടുക്കുന്ന പോരാളികൾക്ക് വേണ്ട ചെലവുകൾ നിർവ്വഹിക്കുന്നതിനും പണം ചെലവഴിക്കുന്നത് അതിന് ഉദാഹരണമാണ്.
രണ്ട്: ശരീരം കൊണ്ടും ആരോഗ്യം കൊണ്ടും അവർക്കെതിരെ പോരാടാനായി പുറപ്പെടുകയും, അവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക.
മൂന്ന്: നാവ് കൊണ്ട് അവരെ ഈ മതത്തിലേക്ക് ക്ഷണിക്കുകയും, അവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കുകയും, അവരെ അതിന് വിരുദ്ധമായതിൽ നിന്ന് വിലക്കുകയും, അവരുടെ ആശയക്കുഴപ്പങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുക.