عَنْ أَنَسٍ رَضيَ اللهُ عنهُ قَالَ:
ضَحَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ، ذَبَحَهُمَا بِيَدِهِ، وَسَمَّى وَكَبَّرَ، وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا.
[صحيح] - [متفق عليه] - [صحيح البخاري: 5565]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5565]
ബലിപെരുന്നാൾ ദിവസത്തിൽ നബി -ﷺ- ഉദ്ഹിയ്യത്തായി കൊമ്പുകളുള്ള വെള്ളയിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് മുട്ടനാടുകളെ അറുത്തുവെന്നും, അവയെ അറുക്കുമ്പോൾ അവിടുന്ന് 'ബിസ്മില്ലാഹ് (അല്ലാഹുവിൻ്റെ നാമത്തിൽ), അല്ലാഹു അക്ബർ' (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നിങ്ങനെ ചൊല്ലിയെന്നും, തൻ്റെ പാദം ആടിൻ്റെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെച്ചു കൊണ്ടാണ് അവിടുന്ന് അവയെ അറുത്തതെന്നും അനസ് -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.