+ -

عَن أُمِّ سَلَمَةَ أُمِّ المُؤْمِنينَ زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ رضي الله عنها قَالت: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ كَانَ لَهُ ذِبْحٌ يَذْبَحُهُ فَإِذَا أُهِلَّ هِلَالُ ذِي الْحِجَّةِ، فَلَا يَأْخُذَنَّ مِنْ شَعْرِهِ، وَلَا مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّيَ».

[صحيح] - [رواه مسلم] - [صحيح مسلم: 1977]
المزيــد ...

മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആർക്കെങ്കിലും ഉദ്ഹിയ്യത്തിന് അറുക്കാനായി മൃഗമുണ്ട് എങ്കിൽ ദുൽ ഹിജ്ജ മാസപ്പിറവി വെളിവായാൽ തൻ്റെ അറവ് നിർവ്വഹിക്കുന്നത് വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1977]

വിശദീകരണം

ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി -ദുൽ ഹിജ്ജയുടെ മാസപ്പിറവി കണ്ടുകഴിഞ്ഞാൽ (ദുൽഹിജ്ജ ആരംഭിച്ചാൽ) ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ- തൻ്റെ തലയിലെയോ കക്ഷത്തിലെയോ മീശയിലെയോ മറ്റോ രോമങ്ങൾ എടുക്കരുതെന്നും, കയ്യിലെയോ കാലിലെയോ നഖങ്ങൾ വെട്ടരുതെന്നും നബി -ﷺ- കൽപ്പിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങൾക്കിടയിലാണ് ഒരാൾ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചതെങ്കിൽ നിയ്യത്ത് വെച്ചത് മുതൽ ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ അവൻ മുടിയോ നഖമോ എടുക്കരുത്.
  2. ഉദ്ഹിയ്യത്ത് അറുക്കേണ്ട ആദ്യ ദിവസത്തിൽ തന്നെ അവൻ അറുത്തിട്ടില്ലായെങ്കിൽ, അയ്യാമുത്തശ്‌രീഖിൻ്റെ (ദുൽഹിജ്ജ പതിനൊന്ന് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിൽ) ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ ശരീരത്തിൽ നിന്ന് മുടിയോ നഖമോ അവൻ നീക്കം ചെയ്യാൻ പാടില്ല.