عَنْ عَبْدِ الرَّحْمَنِ بْنِ سَمُرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَحْلِفُوا بِالطَّوَاغِي، وَلَا بِآبَائِكُمْ».
[صحيح] - [رواه مسلم] - [صحيح مسلم: 1648]
المزيــد ...
അബ്ദു റഹ്മാൻ ബ്നു സമുറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1648]
ത്വാഗൂത്തുകളെ കൊണ്ട് ശപഥം ചെയ്യുന്നത് നബി -ﷺ- വിലക്കുന്നു; ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണ് ത്വാഗൂത്തുകൾ. ബഹുദൈവാരാധകർ ഈ വിഗ്രഹങ്ങൾ കാരണമാണ് അതിക്രമത്തിലും നിഷേധത്തിലും എത്തിപ്പെട്ടത് എന്നതിനാലാണ് (അതിരുകവിയുക) എന്നർത്ഥം വരുന്ന 'ത്വഗാ' എന്ന പദത്തിൽ നിന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതോടൊപ്പം പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നതും നബി -ﷺ- വിലക്കുന്നു; ജാഹിലിയ്യഃ കാലഘട്ടത്തിൽ അറബികൾ തങ്ങളുടെ പിതാക്കളുടെ പേരിൽ അവരെ ആദരിച്ചു കൊണ്ടും അവരുടെ പേരിൽ പെരുമ നടിച്ചു കൊണ്ടും ശപഥം ചെയ്യാറുണ്ടായിരുന്നു.