عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَصْحَبُ الْمَلَائِكَةُ رُفْقَةً فِيهَا كَلْبٌ وَلَا جَرَسٌ».

[صحيح] - [رواه مسلم] - [صحيح مسلم: 2113]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2113]

വിശദീകരണം

യാത്രാ സംഘത്തിൽ നായയെ ഉൾപ്പെടുത്തുകയോ, ചലിച്ചാൽ ശബ്ദമുണ്ടാക്കുന്ന മണികൾ മൃഗങ്ങളുടെ മേൽ തൂക്കപ്പെടുകയോ ചെയ്താൽ ആ സംഘത്തോടൊപ്പം മലക്കുകൾ ഉണ്ടാകുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നായ്ക്കളെ വളർത്തുന്നതും കൊണ്ടുനടക്കുന്നതും വിലക്കപ്പെട്ട കാര്യമാണ്. വേട്ടനായ്ക്കൾ, കാവൽനായ്ക്കൾ എന്നിവ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്.
  2. യാത്രാസംഘത്തോടൊപ്പം അനുഗമിക്കുകയില്ല എന്ന് പറഞ്ഞത് കാരുണ്യത്തിൻ്റെ മലക്കുകളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകളായ 'ഹഫദ്വത്തുകൾ'; അവർ യാത്രകളിലും താമസങ്ങളിലുമെല്ലാം മനുഷ്യരോട് വേർപിരിയാതെ കൂടെയുണ്ടായിരിക്കും.
  3. മണിനാദം വിലക്കപ്പെട്ട കാര്യമാണ്. കാരണം പിശാചിൻ്റെ സംഗീതത്തിൽ പെട്ടതാണ് അത്. നസ്വാറാക്കളുടെ 'നാഖൂസ്' എന്ന സംഗീതോപകരണത്തിനോട് അതിന് സാദൃശ്യവുമുണ്ട്.
  4. മലക്കുകളെ അകറ്റാൻ കാരണമാകുന്ന എല്ലാ പ്രവർത്തികളിൽ നിന്നും അകലം പാലിക്കാൻ മുസ്‌ലിമായ ഏതൊരു വ്യക്തിയും ശ്രദ്ധിക്കണം.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (54)
കൂടുതൽ