+ -

عَنْ أَبِي طَلْحَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ تَدْخُلُ المَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ».

[صحيح] - [متفق عليه] - [صحيح البخاري: 3322]
المزيــد ...

അബൂ ത്വൽഹ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നായയോ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3322]

വിശദീകരണം

നായയോ ആത്മാവുള്ളവയുടെ രൂപമോ ചിത്രമോ ഉള്ള വീട്ടിൽ കാരുണ്യത്തിൻ്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ആത്മാവുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുക എന്നത് ഏറെ അപകടകരമായ തിന്മയാണ്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനോട് സദൃശ്യപ്പെടാൻ ശ്രമിക്കുക, ബഹുദൈവാരാധനയിലേക്കുള്ള മാർഗമാവുക, ചിലപ്പോഴെല്ലാം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയുടെ ചിത്രമാകുക എന്നിങ്ങനെ അനേകം തിന്മകൾ അതിൽ അടങ്ങിയിട്ടുണ്ട്. നായയുള്ള വീട്ടിൽ നിന്ന് മലക്കുകൾ വിട്ടുനിൽക്കാനുള്ള കാരണം നായകൾ ധാരാളമായി നജസ് (മാലിന്യം) ഭക്ഷിക്കുന്ന ജീവിയാണ് എന്നതാണ്. നായകളിൽ ചിലതിനെ ശൈത്വാൻ (പിശാച്) എന്ന് വരെ ഹദീഥുകളിൽ വിശേഷിപ്പിച്ചതായി കാണാം. മലക്കുകളാകട്ടെ, പിശാചുക്കൾക്ക് വിരുദ്ധമാണ്. നായകൾക്ക് മോശമായ മണമുണ്ട് എന്നതും മറ്റൊരു കാരണമാണ്; മലക്കുകൾക്ക് മോശം മണങ്ങൾ ഇഷ്ടമല്ല. നായകളെ വളർത്തുന്നത് വിലക്കപ്പെട്ട കാര്യവുമാണ്; അല്ലാഹു വിലക്കിയ പ്രവർത്തി ചെയ്തതിനുള്ള ഫലമായി കാരുണ്യത്തിൻ്റെ മലക്കുകൾ അവരുടെ വീട്ടിൽ പ്രവേശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ആ വീട്ടിലുള്ളവർക്ക് വേണ്ടി പാപമോചനം തേടുകയും, അവർക്ക് വേണ്ടി അനുഗ്രഹത്തിനായി തേടുകയും പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് അവരെ തടുക്കുകയും ചെയ്യുന്നതാണ് എന്ന സൗഭാഗ്യം തടയപ്പെട്ടിരിക്കുന്നു എന്നർത്ഥം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നായകളെ വളർത്തൽ നിഷിദ്ധമാണ്; വേട്ടക്ക് വേണ്ടിയോ , കന്നുകാലികളുടെയോ കൃഷിയുടെയോ കാവലിന് വേണ്ടിയോ അല്ലാതെ.
  2. ചിത്രങ്ങളും രൂപങ്ങളും വീട്ടിൽ വെക്കുക എന്നത് മലക്കുകളെ അകറ്റാൻ കാരണമാകുന്ന കാര്യമാണ്. അവ ഏതെങ്കിലും സ്ഥലത്ത് ഉണ്ടാവുന്നത് അല്ലാഹുവിൻ്റെ കാരുണ്യം തടയപ്പെടാനും വഴിയൊരുക്കും. സമാനമായ വിധി തന്നെയാണ് നായയുടെ സാന്നിദ്ധ്യത്തിനും ഉള്ളത്.
  3. നായയോ ചിത്രമോ ഉള്ള വീട്ടിൽ പ്രവേശിക്കില്ലെന്ന് നബി -ﷺ- അറിയിച്ച മലക്കുകൾ കാരുണ്യത്തിൻ്റെ മലക്കുകളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നവരും, മരണത്തിൻ്റെ മലക്കിനെ പോലെ അല്ലാഹു നിശ്ചിതദൗത്യങ്ങൾ ഏൽപ്പിച്ച മലക്കുകൾ എല്ലാ വീടുകളിലും പ്രവേശിക്കുന്നതാണ്.
  4. ജീവനുള്ളവയുടെ ചിത്രങ്ങൾ ചുമരുകളിൽ തൂക്കുക എന്നതും മറ്റും നിഷിദ്ധമായ പ്രവർത്തിയാണ്.
  5. ഖത്താബീ (റഹി) പറയുന്നു: "നായയും ചിത്രവുമുള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കില്ലെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു; കാരണം ഇവ രണ്ടിനെയും കൈവശപ്പെടുത്തുന്നത് നിഷിദ്ധമാണ്. എന്നാൽ വളർത്തുന്നത് നിഷിദ്ധമല്ലാത്ത നായകളായ വേട്ടനായയും കൃഷിക്ക് കാവൽ നിൽക്കുന്ന നായകളും ഇടയന്മാർ ഉപയോഗിക്കുന്ന നായകളും, തലയണകളിലും ചവിട്ടികളിലും മറ്റും കാണപ്പെടുന്ന നിന്ദിക്കപ്പെടുന്ന വിധത്തിലുള്ള ചിത്രങ്ങളും ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ഇവ ഉണ്ട് എന്നതിനാൽ മലക്കുകൾ വീട്ടിൽ പ്രവേശിക്കാതെ മാറിനിൽക്കുന്നതുമല്ല."
കൂടുതൽ