عن أبي موسى رضي الله عنه قال: قال رسول الله صلى الله عليه وسلم:
«إِنَّ اللهَ لَيُمْلِي لِلظَّالِمِ، حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ» قَالَ: ثُمَّ قَرَأَ: «{وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ}[هود: 102]»
[صحيح] - [متفق عليه] - [صحيح البخاري: 4686]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4686]
തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ശിർക്കിൽ (ബഹുദൈവാരാധന) അകപ്പെട്ടു കൊണ്ടും, ജനങ്ങളോട് അനീതിയും അതിക്രമവും ചെയ്തു കൊണ്ടും ജീവിതം നയിക്കുന്നവരെ നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹു അവധി നീട്ടിനൽകുകയും അവരുടെ ആയുസ്സും സമ്പത്തും അധികരിപ്പിച്ചു നൽകുകയും ചെയ്യുന്നതാണ്. ഉടനടി അല്ലാഹു അവരെ ശിക്ഷിക്കുന്നില്ലെങ്കിലും അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കാതെ തുടരുകയാണെങ്കിൽ അല്ലാഹു അവനെ പിടികൂടുകയും പിന്നീടൊരിക്കലും പുറത്തു കടക്കാൻ കഴിയാത്ത വിധത്തിൽ അവനെ ബന്ധിക്കുകയും ചെയ്യുന്നതാണ്. അതിക്രമങ്ങൾ അധികരിച്ചതിൻ്റെ ഫലമാണ് ഈ ശിക്ഷ.
ശേഷം നബി -ﷺ- ഈ വചനം പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ." (ഹൂദ്: 102)