عَنْ عَبْدِ اللَّهِ بنِ عُمرَ رَضِيَ اللَّهُ عَنْهُما أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«كُلُّكُمْ رَاعٍ فَمَسْئُولٌ عَنْ رَعِيَّتِهِ، فَالأَمِيرُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْهُمْ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ وَهُوَ مَسْئُولٌ عَنْهُمْ، وَالمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِيَ مَسْئُولَةٌ عَنْهُمْ، وَالعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ عَنْهُ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ».

[صحيح] - [متفق عليه]
المزيــد ...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും. ജനങ്ങൾക്ക് മേലുള്ള ഭരണാധികാരി അവരുടെ ഇടയനാണ്; തൻ്റെ കീഴിലുള്ളവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. പുരുഷൻ തൻ്റെ വീട്ടുകാരുടെ ഇടയനാണ്; അവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീട്ടുകാരെ നയിക്കുന്നവളാണ്; അവൾ അവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമ തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഇടയനാണ്; അവൻ അതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അറിയുക! നിങ്ങളെല്ലാവരും ഇടയന്മാരാണ്. നിങ്ങൾക്ക് കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരു സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളവും അവൻ ശ്രദ്ധിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ അവൻ്റെ മേലുണ്ട് എന്ന് നബി (സ) അറിയിക്കുന്നു. ഭരണാധികാരിയും നേതാവും അല്ലാഹു അവൻ്റെ കീഴിൽ ഏൽപ്പിച്ചു നൽകിയവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഇടയനാണ്. അവരുടെ വിഷയത്തിൽ അല്ലാഹു അവതരിപ്പിച്ച വിധിവിലക്കുകൾ പാലിക്കുക എന്നതും, അവർക്കെതിരെ അക്രമം നയിക്കുന്നവർക്കെതിരെ അവരെ സംരക്ഷിക്കുക എന്നതും, അവരുടെ അവകാശങ്ങൾ പാഴാക്കാതിരിക്കുക എന്നതുമെല്ലാം അവരുടെ ഉത്തരവാദിത്തങ്ങളാണ്. പുരുഷൻ അവൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളവനാണ്; അവരുടെ ചെലവുകൾ നടത്തുക എന്നതും, നല്ല ദാമ്പത്യബന്ധം കാത്തുസൂക്ഷിക്കുക എന്നതും, അവരെ പഠിപ്പിക്കുകയും നല്ല മര്യാദകളിൽ വളർത്തുക എന്നതും അവൻ്റെ ബാധ്യതയാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീട്ടിലെ ഉത്തരവാദിത്തം ശ്രദ്ധിക്കേണ്ടവളാണ്. തൻ്റെ വീടിൻ്റെ നിയന്ത്രണം നന്നാക്കുക എന്നതും, കുട്ടികൾക്ക് നല്ല ശിക്ഷണം നൽകുക എന്നതും അവളുടെ ബാധ്യതയാണ്. അതിനെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമയും വേലക്കാരനും തൊഴിലാളിയും തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവനാണ്. അവൻ്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ട സമ്പത്ത് സംരക്ഷിക്കുകയും, അത് പരിചരിക്കുകയും ചെയ്യുക എന്നത് അവൻ്റെ ബാധ്യതയാണ്. അതിനെ കുറിച്ച് നാളെ അവനും ചോദ്യം ചെയ്യപ്പെടുന്നതാണ്. ചുരുക്കത്തിൽ എല്ലാവരും അവർക്ക് കീഴിലുള്ളവയുടെ കാര്യങ്ങൾ ഉത്തരവാദിത്തമായി ഏൽപ്പിക്കപ്പെട്ടവരാണ്. എല്ലാവരും തങ്ങൾക്ക് കീഴിലുള്ളതിനെ കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്ലാമിക സാമൂഹ്യവ്യവസ്ഥയിൽ എല്ലാവരുടെ മേലും ഉത്തരവാദിത്തങ്ങളുണ്ട്; ഓരോരുത്തരുടെയും കഴിവും സ്ഥാനവും അനുസരിച്ച് അതിൽ മാറ്റങ്ങളുണ്ടായിരിക്കും എന്ന് മാത്രം.
  2. സ്ത്രീകൾക്കുള്ള ഉത്തരവാദിത്തത്തിൻ്റെയും ബാധ്യതയുടെയും ഗൗരവം. തൻ്റെ ഭർത്താവിൻ്റെ വീട്ടിലുള്ളവരുടെ അവകാശങ്ങൾ ശ്രദ്ധിക്കുകയും, തൻ്റെ കുട്ടികളോടുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യുക എന്നത് അവൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിഭാഗങ്ങൾ
കൂടുതൽ