عَنْ أَبِي هُرَيْرَةَ رضي لله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً، إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ» أَوْ قَالَ: «غَيْرَهُ».
[صحيح] - [رواه مسلم] - [صحيح مسلم: 1469]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1469]
ഭാര്യയോട് അതിക്രമം പ്രവർത്തിക്കുകയും അവളെ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന വിധത്തിൽ അവളെ വെറുക്കുന്നതിൽ നിന്നും നബി -ﷺ- ഭർത്താക്കന്മാരെ വിലക്കുന്നു. മനുഷ്യർ കുറവുകളും ന്യൂനതകളും ഉള്ളവരായി കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തൻ്റെ ഭാര്യയിലുള്ള ഒരു മോശം സ്വഭാവം ഒരാൾക്ക് അനിഷ്ടമുണ്ടാക്കുന്നെങ്കിൽ അവന് ഇഷ്ടമുണ്ടാക്കുന്ന മറ്റെന്തെങ്കിലും നല്ല സ്വഭാവവും അവളിൽ കണ്ടെത്താൻ സാധിക്കും. ഭാര്യയോട് ഇണക്കമുണ്ടാക്കുന്ന നന്മയിൽ അവളെ തൃപ്തിപ്പെടുകയും, അവളിൽ നിന്ന് അനിഷ്ടമുണ്ടാക്കുന്ന കാര്യത്തിൽ ക്ഷമിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ രീതിയിൽ തുടരുന്നത് അയാൾക്ക് ക്ഷമ നൽകുകയും, അവളെ പിരിയുന്നതിലേക്ക് എത്തിക്കുന്ന രൂപത്തിലുള്ള വെറുപ്പ് ഉണ്ടാകാതെ അയാളെ സഹായിക്കുകയും ചെയ്യും.