عن أبي موسى الأشعري رضي الله عنه عن النبي صلى الله عليه وسلم قال: «لا نِكاح إلا بِوَلِيّ».
[صحيح] - [رواه أبو داود والترمذي وابن ماجه والدارمي وأحمد]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

വിവാഹക്കരാറിൽ (പെൺകുട്ടിയുടെ) വലിയ്യിനെ (രക്ഷാധികാരി) ഉൾപ്പെടുത്തണമെന്നും, അത് വിവാഹം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണെന്നും ഈ ഹദീഥ് അറിയിക്കുന്നു. അതിനാൽ വലിയ്യ് ഇല്ലാതെയുള്ള വിവാഹം ശരിയാവുകയില്ല. അദ്ദേഹമാണ് വിവാഹം ഏറ്റെടുത്തു നടത്തേണ്ടത്. രക്ഷാധികാരിയാകുന്ന വ്യക്തിയിൽ സമ്മേളിച്ചിരിക്കേണ്ട നിബന്ധനകൾ ഇവയാകുന്നു: പ്രായപൂർത്തി എത്തുക, പുരുഷനായിരിക്കുക, വിവാഹത്തിൻ്റെ കാര്യങ്ങളെ കുറിച്ച് ബോധ്യമുള്ള വ്യക്തിയായിരിക്കുക, വലിയ്യിൻ്റെയും കീഴിലുള്ള സ്ത്രീയുടെയും ദീൻ ഒന്നായിരിക്കുക. ഈ പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തവർക്ക് വിവാഹക്കരാറിൽ വലിയ്യാകാൻ അർഹതയില്ല. ഒരാളെയും വലിയ്യായി ലഭിച്ചില്ലെങ്കിൽ (മുസ്ലിം) ഭരണാധികാരിയാണ് വലിയ്യാവുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * വലിയ്യ് (രക്ഷാധികാരി) ഉണ്ടായിരിക്കുക എന്നത് വിവാഹം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.
  2. * സ്ത്രീയോട് ഏറ്റവും (കുടുംബപരമായി) അടുത്തു നിൽക്കുന്ന പുരുഷനാണ് വലിയ്യാവുക. ഏറ്റവും അടുപ്പമുള്ള വലിയ്യുള്ളപ്പോൾ അകന്ന ബന്ധത്തിലുള്ള വ്യക്തിക്ക് വിവാഹം നടത്തി നൽകാവുന്നതല്ല.
  3. * വലിയ്യ് ഇല്ലാതെയുള്ള വിവാഹം ശരിയാവുകയില്ല. ഇസ്ലാമിൽ അത് വിവാഹമായി പരിഗണിക്കപ്പെടുന്നതല്ല. അത്തരം വിവാഹങ്ങൾ ഖാദ്വിയുടെ അരികിൽ വെച്ച് അവസാനിപ്പിക്കുകയോ, അതല്ലെങ്കിൽ ശരിയായ രൂപത്തിലുള്ള ത്വലാഖ് (വിവാഹമോചനം) നടത്തുകയോ വേണ്ടതുണ്ട്.
  4. * അടുത്ത കുടുംബബന്ധത്തിലോ, (അടിമയാണെങ്കിൽ) ഉടമസ്ഥരിലോ വിവാഹം നടത്തി നൽകാവുന്ന വലിയ്യ് (രക്ഷാധികാരി) ഇല്ലെങ്കിൽ ആ നാട്ടിലെ (മുസ്ലിം) ഭരണാധികാരിയോ, അദ്ദേഹത്തിൻ്റെ പകരക്കാരനോ ആണ് അവളുടെ വലിയ്യാവുക. മുസ്ലിം ഭരണാധികാരി വലിയ്യില്ലാത്ത സ്ത്രീകളുടെ വലിയ്യാവുന്നതാണ്.
  5. * വലിയ്യ് കാര്യങ്ങളെ കുറിച്ച് വകതിരിവുള്ള വ്യക്തിയായിരിക്കണം. കാരണം അങ്ങനെയല്ലെങ്കിൽ സ്ത്രീക്ക് പ്രയോജനകരമായ രൂപത്തിലുള്ള വിവാഹം ലഭിക്കുകയില്ല.
കൂടുതൽ