ഹദീസുകളുടെ പട്ടിക

പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ
عربي ഇംഗ്ലീഷ് ഉർദു
വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്
عربي ഇംഗ്ലീഷ് ഉർദു
ഇഹലോകമെന്നാൽ വിഭവങ്ങളാണ്; ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ലവളായ ഭാര്യയാണ്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്
عربي ഇംഗ്ലീഷ് ഉർദു
ഒരാൾ തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമ്പോൾ അതിൽ പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവന് ഒരു ദാനധർമ്മമായി (രേഖപ്പെടുത്തപ്പെടും)
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്
عربي ഇംഗ്ലീഷ് ഉർദു
സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്
عربي ഇംഗ്ലീഷ് ഉർദു
സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല
عربي ഇംഗ്ലീഷ് ഉർദു
ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്
عربي ഇംഗ്ലീഷ് ഉർദു
ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
തന്റെ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്
عربي ഇംഗ്ലീഷ് ഉർദു
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത് അടിക്കരുത്. അവളെ ചീത്ത വാക്കുകൾ പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളെ അകറ്റി നിർത്തരുത്
عربي ഇംഗ്ലീഷ് ഉർദു
ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടാവുകയും അവരിൽ ഒരുവളിലേക്ക് മാത്രം അവൻ ചായുകയും ചെയ്താൽ തൻ്റെ ഒരുഭാഗം ചെരിഞ്ഞവനായാണ് അന്ത്യനാളിൽ അവൻ ഹാജറാക്കപ്പെടുക
عربي ഇംഗ്ലീഷ് ഉർദു
പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് (നാട്ടു നടപ്പനുസരിച്ചു) നല്ലനിലക്ക് അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക.
عربي ഇംഗ്ലീഷ് ഉർദു
അബ്ദുറഹ്മാനു ബ്നു ഔഫും സുബൈറു ബ്നുൽ അവ്വാമും ശരീരത്തിൽ ചെള്ളിന്റെ ഉപദ്രവമുണ്ടെന്ന് അല്ലാഹുവിന്റെ റസൂലി (ﷺ) നോട് പരാതി പറഞ്ഞു.
عربي ഇംഗ്ലീഷ് ഉർദു
ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്
عربي ഇംഗ്ലീഷ് ഉർദു
നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
عربي ഇംഗ്ലീഷ് ഉർദു
സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു