+ -

عن أبي هريرة رضي الله عنه قال:
لعن رسول الله صلى الله عليه وسلم الرجل يلبس لِبْسَةَ المرأة، والمرأة تلبس لِبْسَةَ الرجل.

[صحيح] - [رواه النسائي في الكبرى وابن ماجه بمعناه وأحمد] - [السنن الكبرى للنسائي: 9209]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.

[സ്വഹീഹ്] - - [السنن الكبرى للنسائي - 9209]

വിശദീകരണം

സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ശൗകാനീ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകൾ പുരുഷന്മാരോട് സദൃശ്യരാകുന്നതും പുരുഷന്മാർ സ്ത്രീകളോട് സദൃശ്യരാകുന്നതും ഹറാമാണ്. കാരണം നബി -ﷺ- ഹറാമായ ഒരു കാര്യത്തിനെതിരെയല്ലാതെ ശാപവാക്കുകൾ പറയുകയില്ല."
  2. ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ധരിക്കാറുള്ള വസ്ത്രങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ചില ബനിയനുകളും മറ്റും അതിന് ഉദാഹരണമാണ്. ഇവ ധരിക്കുന്നതിൽ തെറ്റില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ധരിക്കാം; കാരണം അവ രണ്ടു പേർക്കും അനുയോജ്യമാണ്."
കൂടുതൽ