عن ابن عمر رضي الله عنهما:
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الْقَزَعِ.
[صحيح] - [متفق عليه] - [صحيح البخاري: 5921]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5921]
മുടിയുടെ ചില ഭാഗങ്ങൾ വടിക്കുകയും മറ്റു ചില ഭാഗങ്ങൾ വടിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയായ 'ഖസഅ്' നബി -ﷺ- വിലക്കിയിട്ടുണ്ട്.
ഈ വിലക്ക് പുരുഷന്മാർക്കു മുഴുവൻ -അവരിലെ ചെറിയ കുട്ടികൾക്കും വലിയവർക്കും- ബാധകമാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഭാഗികമായോ മുഴുവനായോ തലമുടി വടിച്ചു കളയുന്നത് അനുവദനീയമല്ല.