+ -

عن عائشة رضي الله عنها قالت:
سَأَلَ أُنَاسٌ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الْكُهَّانِ، فَقَالَ لَهُمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَيْسُوا بِشَيْءٍ» قَالُوا: يَا رَسُولَ اللهِ، فَإِنَّهُمْ يُحَدِّثُونَ أَحْيَانًا بِالشَّيْءِ يَكُونُ حَقًّا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ فَيَقُرُّهَا فِي أُذُنِ وَلِيِّهِ قَرَّ الدَّجَاجَةِ، فَيَخْلِطُونَ فِيهَا أَكْثَرَ مِنْ مِائَةِ كَذْبَةٍ».

[صحيح] - [متفق عليه] - [صحيح البخاري: 6213]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ജനങ്ങളിൽ ചിലർ നബി -ﷺ- യോട് ജോത്സ്യന്മാരെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അവർ യാതൊന്നുമല്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവർ പറയുന്ന ചില കാര്യങ്ങൾ സത്യമാകാറുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി കുറുകുന്നത് പോലെ ചെവിയിൽ കുറുകിക്കൊടുക്കും. അവരതിൽ നൂറുകണക്കിന് കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും."

സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ജോത്സ്യന്മാരെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരെ പരിഗണിക്കേണ്ടതേയില്ല. അവരുടെ വാക്കുകൾ സ്വീകരിക്കുകയോ അവരെ കാര്യമായെടുക്കുകയോ ചെയ്യേണ്ടതില്ല.
അപ്പോൾ അവർ ചോദിച്ചു: സംഭവിക്കുന്ന കാര്യങ്ങളോട് ചിലപ്പോഴെങ്കിലും അവരുടെ വാക്കുകൾ യോജിക്കുന്നുണ്ടല്ലോ? ഉദാഹരണത്തിന് ഇന്ന മാസത്തിൽ ഇന്ന ദിവസം ഇപ്രകാരം സംഭവിക്കുന്നതാണ് എന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചു കാണാറുണ്ടല്ലോ?!
അപ്പോൾ നബി -ﷺ- പറഞ്ഞു: ജിന്നുകൾ ആകാശലോകത്ത് നിന്നുള്ള സംസാരം കട്ടുകേൾക്കുകയും, അവർ തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കൽ ചെല്ലുകയും കേട്ടകാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. ഈ കേട്ടതിനൊപ്പം ജോത്സ്യൻ നൂറ് കളവുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية القيرقيزية النيبالية اليوروبا الليتوانية الدرية الصومالية الكينياروندا الرومانية المجرية التشيكية المالاجاشية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജോത്സ്യന്മാരെ വിശ്വസിക്കുന്നതിൽ നിന്നുള്ള താക്കീത്. അവർ പറയുന്നത് കളവും കെട്ടിച്ചമച്ച വാർത്തകളുമാണ്. ചില സന്ദർഭങ്ങളിൽ അവർ സത്യം പറഞ്ഞു പോയേക്കാം എന്നത് കൊണ്ട് ഇക്കാര്യത്തിൽ മാറ്റമുണ്ടാകുന്നില്ല.
  2. നബി -ﷺ- യുടെ നിയോഗമനത്തോടെ ആകാശലോകം പിശാചുക്കളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരുന്നു. അല്ലാഹു നബി -ﷺ- ക്ക് നൽകുന്ന സന്ദേശത്തിൽ നിന്നോ മറ്റോ അവർക്ക് യാതൊന്നും കേൾക്കാൻ കഴിയുമായിരുന്നു. ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ തന്നെയും അവരെ ജ്വലിക്കുന്ന അഗ്നിജ്വാല പിടിക്കൂടുമായിരുന്നു.
  3. ജിന്നുകൾ മനുഷ്യരിൽ നിന്ന് ഉറ്റമിത്രങ്ങളെ (ഔലിയാക്കളെ) സ്വീകരിക്കുന്നതാണ്.
കൂടുതൽ