ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിച്ചവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മലക്കുകൾ മേഘങ്ങളിലേക്ക് ഇറങ്ങിവരികയും, ആകാശലോകത്ത് വിധിക്കപ്പെട്ട കാര്യങ്ങൾ സ്മരിക്കുകയും ചെയ്യും. അപ്പോൾ പിശാച് കട്ടുകേൾക്കുകയും, (അവരുടെ സംസാരം) കേൾക്കുകയും ചെയ്യും. അത് ജ്യോത്സ്യന്മാർക്ക് അവൻ എത്തിച്ചു നൽകുകയും, അവർ അതിനോടൊപ്പം തങ്ങളുടെ പക്കൽ നിന്നുള്ള നൂറ് കളവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്