عن عمر رضي الله عنه قال: نُهِيَنا عن التَّكَلُّف.
[صحيح] - [رواه البخاري]
المزيــد ...

ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "കൃത്രിമത്വം ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

കൃത്രിമത്വം തങ്ങളോട് വിലക്കപ്പെട്ടിരിക്കുന്നു എന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിൽ അറിയിക്കുന്നു. ഇവിടെ വിലക്കിയ വ്യക്തി നബി -ﷺ- യാണ്. കാരണം ഒരു സ്വഹാബി ഞങ്ങളോട് വിലക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അതിൻ്റെ ഉദ്ദേശം നബി -ﷺ- യിലേക്ക് ആ കാര്യം ചേർത്തിപ്പറയലാണ്. അതായത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരിക്കുന്നു എന്ന് പറയുന്നത് പോലെയാണ് സ്വഹാബികളുടെ ഇത്തരം പ്രയോഗങ്ങൾ. മറ്റുള്ളവർക്ക് മുൻപിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി ഒരാൾ കൃത്രിമമായി ഉണ്ടാക്കുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും ഈ പറഞ്ഞതിൽ പെടും. ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, നിർബന്ധമായും അന്വേഷിച്ച് കണ്ടെത്തേണ്ടതില്ലാത്ത അവ്യക്തമായ കാര്യങ്ങൾക്ക് പിന്നാലെ കൂടുന്നതുമെല്ലാം സംസാരത്തിലെ കൃത്രിമത്വത്തിന് ഉദാഹരണമാണ്. മതപ്രമാണങ്ങളുടെ ബാഹ്യാർത്ഥം സ്വീകരിക്കുകയും, അതിൽ വന്നത് ഉൾക്കൊള്ളുകയുമാണ് വേണ്ടത്. അനസ് -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിലായിരുന്നു. നാലോളം ഇടങ്ങളിൽ തുന്നലുള്ള ഒരു വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. (وَفَاكِهَةً وَأَبًّا) എന്ന ഖുർആൻ ആയത്ത് പാരായണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു: "ഈ ആയത്തിൽ പറയപ്പെട്ട ഫാകിഹഃ (ഫലങ്ങൾ) എന്താണെന്ന് നമുക്ക് മനസ്സിലായി. അപ്പോൾ അബ്ബാ എന്നാൽ എന്താണ്? ശേഷം അദ്ദേഹം പറഞ്ഞു: "കൃത്രിമത്വം ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു." പ്രവർത്തനത്തിലും കൃത്രിമത്വം ഉണ്ടാകാം. ഒരു അതിഥി വന്നാൽ തനിക്ക് തീർത്തും പ്രയാസകരമാകുന്നത് അയാൾക്ക് വേണ്ടി ചെയ്യുക എന്നത് ഉദാഹരണം.ചിലപ്പോൾ അതിഥിക്ക് വേണ്ടി അവൻ കടം വാങ്ങിക്കുക വരെ ചെയ്തേക്കാം; ആ കടം വീട്ടാനുള്ള വഴിയാകട്ടെ അവൻ്റെ മുന്നിലുണ്ടായിരിക്കുകയുമില്ല. ഇത്തരം പ്രവർത്തനങ്ങൾ അവന് ഇഹലോകത്തും പരലോകത്തും ഉപദ്രവം ചെയ്യുന്നതാണ്. അതിനാൽ തൻ്റെ കാര്യങ്ങളിൽ കൃത്രിമത്വം പുലർത്തുക എന്നത് ഒരു മുസ്ലിം ചെയ്യാൻ പാടില്ല. മറിച്ച് നബി -ﷺ- ചെയ്തിരുന്നത് പോലെ, എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തുക. ഉള്ളത് പിടിച്ചു വെക്കുകയോ, ഇല്ലാത്തത് കൃത്രിമമായി ഉണ്ടാക്കുകയോ വേണ്ടതില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കൃത്രിമത്വത്തിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു. എല്ലാ കാര്യങ്ങളിലും കൃത്രിമത്വം അകറ്റി നിർത്തപ്പെടേണ്ടതാണ്.
കൂടുതൽ