+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَا أَسْفَلَ مِنَ الكَعْبَيْنِ مِنَ الإِزَارِ فَفِي النَّارِ».

[صحيح] - [رواه البخاري] - [صحيح البخاري: 5787]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"രണ്ട് നെരിയാണികൾക്ക് താഴെയുള്ള വസ്ത്രം നരകത്തിലാകുന്നു."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5787]

വിശദീകരണം

പുരുഷന്മാരുടെ ശരീരത്തിൻ്റെ താഴ്ഭാഗം മറക്കുന്ന വസ്ത്രങ്ങളൊന്നും നെരിയാണിക്ക് താഴെ പോകരുതെന്ന് നബി (ﷺ) കൽപ്പിക്കുന്നു. നീളക്കുപ്പായമോ പാൻ്റുകളോ മറ്റോ പോലുള്ളവ കാൽപ്പാദത്തിലെ രണ്ട് നെരിയാണികൾക്കും താഴെ പോകുന്നതിൽ നിന്നാണ് അവിടുന്ന് താക്കീത് നൽകുന്നത്. ഇങ്ങനെ താഴ്ത്തിയുടുത്താൽ അവൻ്റെ ആ പ്രവർത്തിക്കുള്ള ശിക്ഷയായി അത് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതാണെന്നും നബി (ﷺ) അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നെരിയാണികൾക്ക് താഴേക്ക് വസ്ത്രം താഴ്ത്തിയുടുക്കുന്നത് പുരുഷന്മാരുടെ കാര്യത്തിൽ വിലക്കപ്പെട്ടിരിക്കുന്നു. വൻപാപങ്ങളിൽ പെട്ട തിന്മയാണത്.
  2. ഇബ്നു ഹജർ (റഹി) പറയുന്നു: "ഒരാൾ അനിവാര്യമായ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി വസ്ത്രം നെരിയാണിക്ക് താഴേക്ക് ഉടുക്കുന്നത് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. ഉദാഹരണത്തിന്, നെരിയാണിക്ക് താഴെ മുറിവുണ്ടായിരിക്കുകയും വസ്ത്രം കൊണ്ടല്ലാതെ അത് മറച്ചു പിടിക്കാൻ സാധിക്കാതെ വരികയും അത് മറച്ചില്ലെങ്കിൽ ഈച്ചയും മറ്റും അയാളെ പ്രയാസപ്പെടുത്തുകയും ചെയ്യുമെങ്കിൽ അയാൾക്ക് തൻ്റെ വസ്ത്രം താഴ്ത്തിയുടുക്കാം."
  3. ഹദീഥിൽ പറയപ്പെട്ട വിധി (നെരിയാണിക്ക് താഴെ വസ്ത്രം താഴ്ത്തരുത് എന്നത്) പുരുഷന്മാർക്ക് മാത്രം ബാധകമാണ്. എന്നാൽ സ്ത്രീകൾ തങ്ങളുടെ വസ്ത്രം താഴ്ത്തിയിടാൻ കല്പിക്കപ്പെട്ടിരിക്കുന്നു. അവർ നെരിയാണിക്ക് താഴേക്ക് ഒരു മുഴം വരെ താഴ്ത്തിയാണ് വസ്ത്രം ധരിക്കേണ്ടത്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy Kanadianina الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക