عَنْ عَبْدِ اللهِ بْنِ عَمْرٍو رَضيَ اللهُ عنهما قَالَ:
رَجَعْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ مَكَّةَ إِلَى الْمَدِينَةِ حَتَّى إِذَا كُنَّا بِمَاءٍ بِالطَّرِيقِ تَعَجَّلَ قَوْمٌ عِنْدَ الْعَصْرِ، فَتَوَضَّؤُوا وَهُمْ عِجَالٌ، فَانْتَهَيْنَا إِلَيْهِمْ وَأَعْقَابُهُمْ تَلُوحُ لَمْ يَمَسَّهَا الْمَاءُ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَيْلٌ لِلْأَعْقَابِ مِنَ النَّارِ أَسْبِغُوا الْوُضُوءَ».
[صحيح] - [متفق عليه] - [صحيح مسلم: 241]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്ളമുള്ള ഒരിടത്ത് എത്തിയപ്പോൾ കുറച്ചു പേർ അസ്വർ നിസ്കരിക്കാൻ വേണ്ടി (വെള്ളം ലക്ഷ്യം വെച്ച്) വേഗത്തിൽ പോവുകയും, ധൃതിയിൽ വുദൂഅ് എടുക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അടുത്തെത്തുമ്പോൾ അവരുടെ കാൽമടമ്പുകൾ വെള്ളം സ്പർശിക്കാത്ത വിധമാണ് കാണപ്പെട്ടത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 241]
നബി -ﷺ- മക്കയിൽ നിന്ന് മദീനയിലേക്ക് സ്വഹാബികളോടൊപ്പം യാത്ര ചെയ്ത സന്ദർഭം; വഴിയിൽ വെള്ളമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ അസ്വർ നിസ്കാരത്തിനായി വുദൂഅ് ചെയ്യുന്നതിന് വേണ്ടി ധൃതികൂട്ടി. എന്നാൽ അവരുടെ കാൽമടമ്പുകൾ വെള്ളം തട്ടാതെ ഉണങ്ങിയ നിലയിൽ കാണാൻ സാധിക്കുമായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: വുദൂഅ് ചെയ്യുന്ന വേളയിൽ തങ്ങളുടെ മടമ്പുകാലുകൾ കഴുകുന്നതിൽ അലസത കാണിക്കുന്നവർക്ക് നരകത്തിൽ നിന്നുള്ള ശിക്ഷയും നാശവുമുണ്ടായിരിക്കുന്നതാണ്. വുദൂഅ് പൂർത്തീകരിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്താൻ നബി -ﷺ- അവരോട് കൽപ്പിക്കുകയും ചെയ്തു.