عَنْ أَبِي ثَعْلَبَةَ الخُشَنِيِّ جُرْثُومِ بن نَاشِرٍ رَضِيَ اللَّهُ عَنْهُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَال:
«إِنَّ اللَّهَ فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا».
[قال النووي: حديث حسن] - [رواه الدارقطني في سننه، وغيره] - [الأربعون النووية: 30]
المزيــد ...
അബൂ സഅ്ലബ അൽ-ഖുശനി (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു:
"നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്."
[قال النووي: حديث حسن] - [رواه الدارقطني في سننه وغيره] - [الأربعون النووية - 30]
നബി (ﷺ) അറിയിക്കുന്നു: അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്; അവയെല്ലാം നിങ്ങൾ മുറുകെ പിടിക്കുക; അവ ഉപേക്ഷിക്കുകയോ അതിൽ അശ്രദ്ധ കാണിക്കുകയോ ചെയ്യരുത്. അല്ലാഹു തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും വിലക്കുകയും ചെയ്യുന്ന ചില അതിരുകളും നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു; അതിനാൽ, ഇസ്‌ലാമിൽ കൽപ്പിച്ചതിനേക്കാൾ കൂടുതൽ നിങ്ങൾ അതിൽ വർദ്ധിപ്പിക്കരുത്. അവൻ ചില കാര്യങ്ങൾ ഹറാമാക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ നിങ്ങൾ അവ പ്രവർത്തിക്കുകയോ അവയോട് അടുക്കുകയോ ചെയ്യരുത്. ഈ പറഞ്ഞതിൽ പെടാത്ത കാര്യങ്ങളെ കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; അത് അവന്റെ അടിമകളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ അടിസ്ഥാനപരമായി കാര്യങ്ങളെല്ലാം അനുവദനീയമാണ് എന്ന നിയമത്തിൻ്റെ പരിധിയിൽ അവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; അതിനാൽ അവയെ കുറിച്ച് നിങ്ങൾ അന്വേഷിക്കരുത്.