عَن عَلِيٍّ بْنِ أَبِي طَالِبٍ رَضيَ اللهُ عنه قَالَ:
أَخَذَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَرِيرًا بِشِمَالِهِ، وَذَهَبًا بِيَمِينِهِ، ثُمَّ رَفَعَ بِهِمَا يَدَيْهِ، فَقَالَ: «إِنَّ هَذَيْنِ حَرَامٌ عَلَى ذُكُورِ أُمَّتِي، حِلٌّ لِإِنَاثِهِمْ».
[صحيح] - [رواه أبو داود والنسائي وابن ماجه] - [سنن ابن ماجه: 3595]
المزيــد ...
അലിയ്യുബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- തൻ്റെ ഇടതു കയ്യിൽ പട്ടും, വലതുകയ്യിൽ സ്വർണ്ണവും എടുത്തു. എന്നിട്ട് അവ ഉയർത്തിക്കാട്ടി കൊണ്ട് പറഞ്ഞു: "ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."
[സ്വഹീഹ്] - - [سنن ابن ماجه - 3595]
നബി -ﷺ- ഒരു പട്ടുവസ്ത്രമോ പട്ടിൻ്റെ തുണിയുടെ കഷ്ണമോ തൻ്റെ ഇടതുകയ്യിൽ പിടിക്കുകയും, വലതു കയ്യിൽ സ്വർണ്ണമോ, സ്വർണാഭരണമോ എടുക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: "പട്ടും സ്വർണ്ണവും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."