عَن أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ، وَلَا يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ، وَلَا تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ».

[صحيح] - [رواه مسلم]
المزيــد ...

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കുന്നത് നബി (സ) ഈ ഹദീഥിൽ വിലക്കുന്നു.
ഔറത്ത് എന്നാൽ പുറത്തേക്ക് പ്രകടമാകുന്നതിൽ ഒരാൾക്ക് ലജ്ജയുണ്ടാകേണ്ട ശരീരത്തിലെ ഭാഗങ്ങളാണ്. പുരുഷൻ്റെ ഔറത്ത് രണ്ട് മുട്ടുകൾക്കും പൊക്കിളിനും ഇടയിലുള്ള ഭാഗമാണ്. സ്ത്രീകൾ അന്യപുരുഷന്മാരെ സംബന്ധിച്ചിടത്തോളം മുഴുവൻ ഔറാത്താണ്; അവർ മുഴുവനായി മറച്ചിരിക്കണം. എന്നാൽ മറ്റു സ്ത്രീകൾക്ക് മുൻപിലും വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾക്ക് മുൻപിൽ അവർ മറച്ചിരിക്കേണ്ടത് വീട്ടിൽ ജോലി ചെയ്യുമ്പോഴും മറ്റും പൊതുവെ മറക്കാറുള്ള ഭാഗങ്ങൾ മാത്രമാണ്.
ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരേ വസ്ത്രത്തിലോ ഒരോ വിരിപ്പിന് കീഴെ നഗ്നരായോ കിടക്കുന്നതും, സ്ത്രീകൾ ഒരേ വസ്ത്രത്തിലോ ഒരു പുതപ്പിന് കീഴിൽ വിവസ്ത്രരായോ കിടക്കുന്നത് വിലക്കിയതിന് പിന്നിലെ കാരണം വ്യക്തമാണ്. അവർ തമ്മിൽ ഔറത്തുകൾ സ്പർശിക്കാൻ അത് കാരണമാക്കിയേക്കാം എന്നതാണത്. ഔറത്ത് സ്പർശിക്കുക എന്നത് അതിലേക്ക് നോക്കുന്നത് പോലെ തന്നെ നിഷിദ്ധമാണ്; അല്ല! അതിനേക്കാൾ ഗുരുതരമാണ്. കാരണം അനേകം തിന്മകളിലേക്കും പ്രശ്നങ്ങളിലേക്കും അത് നയിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഭർത്താവിനും ഭാര്യക്കും പരസ്പരം ഗുഹ്യസ്ഥാനങ്ങളിലേക്ക് നോക്കാൻ അനുവാദമുണ്ട് എന്നത് ഒഴിച്ചു നിർത്തിയാൽ ആരും പരസ്പരം ഔറത്തിലേക്ക് നോക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
  2. സമൂഹത്തിൻ്റെ പരിശുദ്ധിയും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിലും, മ്ലേഛവൃത്തികളിലേക്ക് നയിക്കുന്ന വഴികൾ കൊട്ടിയടക്കുന്നതിലും ഇസ്‌ലാം പുലർത്തിയ അതീവശ്രദ്ധ നോക്കൂ!
  3. മറ്റൊരാളുടെ ഔറത്തിലേക്ക് നോക്കേണ്ട അനിവാര്യ സാഹചര്യം ഉണ്ടായാൽ അത് അനുവദനീയമാകുന്നതാണ്. ഉദാഹരണത്തിന് ചികിത്സയുടെ ഭാഗമായോ മറ്റോ; എന്നാൽ ഇത് വികാരം ജനിപ്പിക്കുന്നതാകാൻ പാടില്ല.
  4. മുസ്‌ലിമായ ഏതൊരു മനുഷ്യനും തൻ്റെ ഔറത്ത് എപ്പോഴും മറച്ചു വെക്കേണ്ടതും, മറ്റുള്ളവരുടെ ഔറത്തിൽ നിന്ന് കണ്ണുകൾ താഴ്ത്തേണ്ടതുമാണ്.
  5. പുരുഷൻ പുരുഷൻ്റെ ഔറത്തും, സ്ത്രീ സ്ത്രീയുടെ ഔറത്തും നോക്കരുത് എന്ന് പ്രത്യേകം കൽപ്പിക്കപ്പെട്ടത് അത് സംഭവിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാലാണ്.
കൂടുതൽ