+ -

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ، شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ» قُلْنَا: يَا رَسُولَ اللهِ آلْيَهُودَ وَالنَّصَارَى؟ قَالَ: «فَمَنْ؟».

[صحيح] - [متفق عليه] - [صحيح مسلم: 2669]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ നിങ്ങൾ അതിലും അവരെ പിന്തുടരുന്നതാണ്." ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! യഹൂദരേയും നസ്വാറാക്കളേയുമാണോ?" നബി -ﷺ- പറഞ്ഞു: "(അവരല്ലാതെ) മറ്റാരെയാണ്?"

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2669]

വിശദീകരണം

തൻ്റെ വഫാത്തിന് ശേഷം മുസ്‌ലിം സമൂഹത്തിലെ ചിലർ എത്തിപ്പെടാനിരിക്കുന്ന അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം -അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ജീവിതശൈലികളും ആചാരങ്ങളും- അതിസൂക്ഷ്മമായ വിധത്തിൽ പിൻപറ്റുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെടുമെന്നാണ് നബി -ﷺ- അറിയിക്കുന്നത്. ചാണിന് ചാണായും മുഴത്തിന് മുഴമായും അവരിൽ ഈ അനുകരണ സ്വഭാവം ഉടലെടുക്കും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ പോലും ഇക്കൂട്ടരും അവരെ പിന്തുടരുന്ന സ്ഥിതി വരെ കാര്യങ്ങളെത്തും.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الدرية الصربية الصومالية Keniaroandia الرومانية Malagasy Oromianina Kanadianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ നുബുവ്വത്തിൻ്റെ
  2. തെളിവുകളിലൊന്നാണ് ഈ ഹദീഥ്. അവിടുന്ന് പ്രവചിച്ചതു പ്രകാരം ഈ ഉമ്മത്തിൽ സംഭവിച്ചിരിക്കുന്നു.
  3. മുസ്‌ലിംകൾ കുഫ്ഫാറുകളോട് സാദൃശ്യപ്പെടരുത് എന്ന വിലക്ക്. അവരുടെ വിശ്വാസകാര്യങ്ങളിലും ആരാധനകളിലും ആഘോഷങ്ങളിലും അവർക്ക് മാത്രം പ്രത്യേകമായ വേഷവിധാനങ്ങളിലും ഒരു പോലെ ഈ നിയമം ബാധകമാണ്.
  4. ആശയപരമായ കാര്യങ്ങൾ അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി കൊടുക്കുക എന്നത് ഇസ്‌ലാമിക അദ്ധ്യാപന രീതികളിൽ പെട്ടതാണ്.
  5. ഉടുമ്പിൻ്റെ മാളം അങ്ങേയറ്റം ഇരുട്ടു നിറഞ്ഞതും, മോശം മണമുള്ളതുമാണ്. ഉരഗവർഗത്തിൽ പെട്ട ഈ ജീവി പൊതുവെ മരുഭൂമികളിലാണ് കാണപ്പെടാറുള്ളത്.
  6. ഉടുമ്പിൻ്റെ മാളം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്; അതിൻ്റെ കടുത്ത ഇടുക്കവും അസഹ്യമായ മണവും പരിഗണിച്ചു കൊണ്ടാണ്. ഇതെല്ലാം ഉണ്ടായിട്ടും ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെങ്കിൽ അതിലും മുൻകാല സമുദായങ്ങളെ പിൻപറ്റാൻ അവർ തയ്യാറാകുകയും, അവരുടെ കാൽപ്പാടുകൾ പിന്തുടരാനും അവരുടെ മാർഗം സ്വീകരിക്കാനും ഇക്കൂട്ടർ മടിച്ചു നിൽക്കില്ലെന്നും അർത്ഥം.
കൂടുതൽ