عَن عَائِشَةَ أُمِّ المؤْمِنين رضي الله عنها زَوْجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّثَتْهُ قَالَتْ:
جَاءَتْنِي امْرَأَةٌ مَعَهَا ابْنَتَانِ تَسْأَلُنِي، فَلَمْ تَجِدْ عِنْدِي غَيْرَ تَمْرَةٍ وَاحِدَةٍ، فَأَعْطَيْتُهَا فَقَسَمَتْهَا بَيْنَ ابْنَتَيْهَا، ثُمَّ قَامَتْ فَخَرَجَتْ، فَدَخَلَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَحَدَّثْتُهُ، فَقَالَ: «مَنْ يَلِي مِنْ هَذِهِ البَنَاتِ شَيْئًا، فَأَحْسَنَ إِلَيْهِنَّ، كُنَّ لَهُ سِتْرًا مِنَ النَّارِ».
[صحيح] - [متفق عليه] - [صحيح البخاري: 5995]
المزيــد ...
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
എൻ്റെ അടുത്ത് രണ്ട് പെൺകുട്ടികളുമായി ഒരു സ്ത്രീ വന്നു; എന്നാൽ എൻ്റെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ അവൾക്ക് കൊടുത്തപ്പോൾ ആ ഈത്തപ്പഴം രണ്ടായി പകുത്തു കൊണ്ട് അവൾ തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ എഴുന്നേറ്റ് പോയി. ശേഷം നബി -ﷺ- വന്നെത്തിയപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തെ അറിയിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "പെൺമക്കളെ
കൊണ്ട് ആരെങ്കിലും ഏതെങ്കിലും വിധത്തിൽ പരീക്ഷിക്കപ്പെടുകയും, അവരോട് അവൻ നന്മയിൽ വർത്തിക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് അവർക്ക് മറയായിരിക്കും ആ പെൺകുട്ടികൾ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5995]
ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ ഒരു സ്ത്രീ തൻ്റെ രണ്ട് പെൺമക്കളുമായി വന്നെത്തുകയും, അവർ ഭക്ഷിക്കാൻ എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്തു; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവർ അത് ആ സ്ത്രീക്ക് നൽകിയപ്പോൾ അവൾ അത് രണ്ടായി പകുത്ത് തൻ്റെ രണ്ട് പെൺമക്കൾക്കും നൽകി; അതിൽ നിന്ന് അവളൊന്നും കഴിച്ചില്ല. പിന്നീട് അവൾ അവിടെ നിന്ന് എഴുന്നേറ്റു പോവുകയും, നബി -ﷺ- വന്നെത്തിയപ്പോൾ നടന്ന കാര്യങ്ങളെല്ലാം ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിക്കുകയും ചെയ്തു; അപ്പോൾ അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഈ പെൺകുട്ടികളുടെ കാര്യത്തിൽ ഏതെങ്കിലും നിലക്ക് പരീക്ഷിക്കപ്പെടുകയും, (ശേഷം) അവരോട് നന്മയിൽ വർത്തിക്കുകയും, അവരെ നല്ല മര്യാദകൾ പഠിപ്പിക്കുകയും, അവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുകയും, അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്താൽ പെൺമക്കൾ അവർക്ക് നരകത്തിൽ നിന്നുള്ള ഒരു മറയും പ്രതിരോധവുമായി തീരുന്നതാണ്.