عن أبي هريرة رضي الله عنه مرفوعًا: «إِنَّ الله -تَعَالى- يَغَارُ، وغَيرَةُ الله -تَعَالَى-، أَنْ يَأْتِيَ المَرء ما حرَّم الله عليه».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ശക്തമായി കോപിക്കുന്നതാണ്. ഒരു മനുഷ്യൻ അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ കോപം."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ അല്ലാഹുവിന് ഈർഷ്യതയുണ്ടാകുമെന്നും, അവൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നത് അവൻ വെറുക്കുന്നെന്നും ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യത്തിൽ പെട്ടതാണ് വ്യഭിചാരമെന്ന മ്ലേഛവൃത്തി. അത് തീർത്തും തരംതാഴ്ന്നതും മോശവുമായ വഴിയാണ്. അതു കൊണ്ടാണ് അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ വ്യഭിചാരവും, അതിലേക്ക് നയിക്കുന്ന സർവ്വ മാർഗങ്ങളും നിഷിദ്ധമാക്കിയത്. ഒരു മനുഷ്യൻ വ്യഭിചരിച്ചാൽ അല്ലാഹു അതിൽ കടുത്ത ഈർഷ്യത കാണിക്കുന്നതാണ്. മറ്റേത് നിഷിദ്ധപ്രവർത്തനങ്ങളേക്കാളും കോപവും വെറുപ്പും അക്കാര്യത്തിൽ അവനുണ്ട്. അതു പോലെ തന്നെയാണ് സ്വവർഗരതിയും; പുരുഷൻ പുരുഷൻ്റെ അരികിൽ കാമേഛ തീർക്കുന്നതിനായി ചെല്ലുക എന്നതാണത്. അത് വളരെ വളരെ ഗുരുതരമാണ്. അതിനാലാണ് അല്ലാഹു വ്യഭിചാരത്തേക്കാൾ മ്ലേഛതയായി അത് നിശ്ചയിച്ചത്. മോഷണവും മദ്യപാനവും മറ്റെല്ലാ നിഷിദ്ധ പ്രവർത്തനങ്ങളും ഇതു പോലെ തന്നെ. അല്ലാഹുവിന് അതിലെല്ലാം കടുത്ത കോപമുണ്ടായിരിക്കും. എന്നാൽ തെറ്റിൻ്റെ ഗൗരവവും, അത് സൃഷ്ടിക്കുന്ന ഉപദ്രവങ്ങളുടെ കാഠിന്യവും അനുസരിച്ച് ചിലതിനോട് മറ്റു ചിലതിനേക്കാൾ കൂടുതൽ കോപമുണ്ടായിരിക്കുമെന്ന് മാത്രം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നിഷിദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് ശക്തമായി ഈ ഹദീഥ് താക്കീത് നൽകുന്നു. കാരണം തിന്മകൾ അല്ലാഹുവിൻ്റെ കോപം വരുത്തി വെക്കുന്നതാണ്.
  2. * അല്ലാഹുവിന് ഈർഷ്യത എന്ന വിശേഷണം ഉണ്ട്. അവന് യോജിച്ച രൂപത്തിൽ അത് സ്ഥിരീകരിക്കേണ്ടതുണ്ട്.
  3. * അല്ലാഹു എന്നെ കാണുന്നുണ്ട് എന്ന ബോധ്യം എപ്പോഴും കാത്തുസൂക്ഷിക്കുക. അല്ലാഹു നിഷിദ്ധമാക്കിയവ പ്രവർത്തിച്ചാൽ അത് അവൻ്റെ കോപത്തിനും, ശിക്ഷക്കും കാരണമാകുമെന്ന ഭയമുണ്ടാവുകയും ചെയ്യുക.
കൂടുതൽ