ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

"തീർച്ചയായും അല്ലാഹു ശക്തമായി കോപിക്കുന്നതാണ്. ഒരു മനുഷ്യൻ അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ കോപം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും നിശ്ചയിക്കുകയും, ശേഷം അത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. അവൻ ഒരു നന്മ ഉദ്ദേശിക്കുകയും, അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്തു നന്മകൾ മുതൽ എഴുന്നൂറ് നന്മകൾ വരെയായി - ധാരാളം ഇരട്ടികളായി - രേഖപ്പെടുത്തുന്നതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും നിങ്ങളുടെ പ്രവർത്തനങ്ങളിലേക്കുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ അടിമകളേ! അനീതി ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അനീതി പ്രവർത്തിക്കാതിരിക്കുക. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങളെ അതിലേക്ക് നയിക്കാം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു അതിക്രമിക്ക് അവധി നൽകുന്നതാണ്; അങ്ങനെ അവനെ പിടികൂടിയാൽ പിന്നെ അവനെ രക്ഷപ്പെടാൻ വിടുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ രാത്രികളിലും, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ബാക്കിയുള്ളപ്പോൾ നമ്മുടെ റബ്ബ് ഒന്നാം ആകാശത്തിലേക്ക് ഇറങ്ങുന്നതാണ്. അവൻ പറയും: ആരുണ്ട് എന്നോട് പ്രാർത്ഥിക്കാൻ; ഞാനവന് ഉത്തരം നൽകാം. ആരുണ്ട് എന്നോട് ചോദിക്കാൻ; ഞാനവന് നൽകാം. ആരുണ്ട് എന്നോട് പാപമോചനം തേടാൻ; ഞാനവന് പൊറുത്തു നൽകാം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിക്കുന്നു, അപ്പോൾ അള്ളാഹു അവനെയും അവഗണിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്