عَنْ ‌قَتَادَةَ رحمه الله قال:
حَدَّثَنَا ‌أَنَسُ بْنُ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ: يَا نَبِيَّ اللهِ كَيْفَ يُحْشَرُ الْكَافِرُ عَلَى وَجْهِهِ؟ قَالَ: «أَلَيْسَ الَّذِي أَمْشَاهُ عَلَى الرِّجْلَيْنِ فِي الدُّنْيَا قَادِرًا عَلَى أَنْ يُمْشِيَهُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ؟» قَالَ قَتَادَةُ: بَلَى وَعِزَّةِ رَبِّنَا.

[صحيح] - [متفق عليه]
المزيــد ...

ഖതാദഃ (റഹി) പറയുന്നു:
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- ഞങ്ങളോട് പറഞ്ഞു: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! എങ്ങനെയാണ് നിഷേധികൾ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" ഖതാദഃ (റഹി) പറയുന്നു: "നമ്മുടെ രക്ഷിതാവിൻ്റെ പ്രതാപം തന്നെ സത്യം! ഉറപ്പായും അതെ!"

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "എങ്ങനെയാണ് നിഷേധികൾ ഖിയാമത്ത് നാളിൽ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" അപ്പോൾ നബി -ﷺ- തിരിച്ചു പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖിയാമത്ത് നാളിൽ അല്ലാഹുവിനെ നിഷേധിക്കുന്നവർക്ക് സംഭവിക്കുന്ന നിന്ദ്യത; അവർ തങ്ങളുടെ മുഖം കുത്തിയ നിലയിലായിരിക്കും നടക്കുക.
കൂടുതൽ