ഹദീസുകളുടെ പട്ടിക

അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും, ഖബറുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുന്നവരും ഏറ്റവും മോശക്കാരായ ജനങ്ങളിൽ പെട്ടവരാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകുകയോ, കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ - അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ - അവൻ തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടായിരിക്കുന്നതല്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയമായും ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ അവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നത് വൻപാപത്താലല്ല; അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു, അപരൻ: അവൻ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾക്കിടയിൽ ഈസ ബ്നു മർയം നീതിമാനായ വിധികർത്താവായി വന്നെത്താനായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ എടുത്തു നീക്കുകയും ചെയ്യും. സമ്പത്ത് ഒരാളും സ്വീകരിക്കാത്ത വിധത്തിൽ ഒഴുകുകയും ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും,
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആകാശത്തുള്ള നക്ഷത്രങ്ങളുടെയും താരകങ്ങളുടെയും എണ്ണത്തേക്കാളധികം അധികമുണ്ട് ഹൗദ്വിലെ പാത്രങ്ങൾ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. അവരെ നിങ്ങൾ സൂക്ഷിക്കുക!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത പിടിച്ചെടുക്കപ്പെടുകയും ചെയ്യും. പിന്നീട് തഴമ്പ് പോലെ അതിന്റെ അടയാളം ബാക്കിയാകും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്