عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما قَالَ: قالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«حَوْضِي مَسِيرَةُ شَهْرٍ، مَاؤُهُ أَبْيَضُ مِنَ اللَّبَنِ، وَرِيحُهُ أَطْيَبُ مِنَ المِسْكِ، وَكِيزَانُهُ كَنُجُومِ السَّمَاءِ، مَنْ شَرِبَ مِنْهَا فَلاَ يَظْمَأُ أَبَدًا».
[صحيح] - [متفق عليه] - [صحيح البخاري: 6579]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും, അതിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയുമാണ്. ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6579]
നബി -ﷺ- ക്ക് അന്ത്യനാളിൽ ഒരു ഹൗദ് (ജലസംഭരണി) നൽകപ്പെടുന്നതാണ്. അതിൻ്റെ നീളവും വീതിയും ഓരോ മാസത്തെ വഴിദൂരമുണ്ടായിരിക്കും. അതിലെ വെള്ളം പാലിനേക്കാൾ വെളുപ്പുള്ളതായിരിക്കും. അതിൻ്റെ സുഗന്ധമാകട്ടെ, കസ്തൂരിയേക്കാൾ പരിശുദ്ധവുമായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ, അതിലെ പാത്രങ്ങൾ അനേകമുണ്ടായിരിക്കും. ആരെങ്കിലും ആ പാത്രം കൊണ്ട് അതിൽ നിന്ന് ഒരു തവണ കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല.