عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ».
[صحيح] - [متفق عليه] - [صحيح البخاري: 4812]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4812]
ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കുകയും, ആകാശത്തെ തൻ്റെ വലതു കൈ കൊണ്ട് ചുരുട്ടുകയും ഒന്നിന് മേൽ ഒന്നായി അതിനെ എടുക്കുകയും, അങ്ങനെ ആകാശങ്ങൾ ഇല്ലാതെയാവുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. ആ സന്ദർഭത്തിൽ അല്ലാഹു ചോദിക്കും: ഞാനാകുന്നു രാജാവ്! എവിടെ ഭൂമിയിലെ രാജാക്കന്മാർ?!