عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللَّهُ عَنْهُمَا، قَالَتْ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنِّي عَلَى الحَوْضِ حَتَّى أَنْظُرَ مَنْ يَرِدُ عَلَيَّ مِنْكُمْ، وَسَيُؤْخَذُ نَاسٌ دُونِي، فَأَقُولُ: يَا رَبِّ مِنِّي وَمِنْ أُمَّتِي، فَيُقَالُ: هَلْ شَعَرْتَ مَا عَمِلُوا بَعْدَكَ، وَاللَّهِ مَا بَرِحُوا يَرْجِعُونَ عَلَى أَعْقَابِهِمْ».
[صحيح] - [متفق عليه] - [صحيح البخاري: 6593]
المزيــد ...
അസ്‌മാഅ് ബിൻത് അബീബക്ർ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്." അപ്പോൾ പറയപ്പെടും: "താങ്കൾക്ക് ശേഷം അവർ ചെയ്തത് താങ്കൾ അറിഞ്ഞുവെങ്കിൽ?! അല്ലാഹു സത്യം! അവർ (താങ്കൾക്ക് ശേഷം) പിന്തിരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6593]
നബി -ﷺ- അന്ത്യനാളിൽ തൻ്റെ ഹൗദിൻ്റെ അരികിലായിരിക്കുമെന്നും, തൻ്റെ ഉമ്മത്തിൽ നിന്ന് അവിടുത്തെ അരികിലേക്ക് വന്നെത്തുന്നവരെ അവിടുന്ന് വീക്ഷിക്കുമെന്നും ഈ ഹദീഥിലൂടെ അവിടുന്ന് അറിയിക്കുന്നു. എന്നാൽ നബി -ﷺ- യുടെ സമീപത്ത് എത്തുന്നതിൽ നിന്നും ചിലർ തടയപ്പെടും. അപ്പോൾ അവിടുന്ന് പറയും: "എൻ്റെ രക്ഷിതാവേ! അവർ എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെട്ടവരുമാണ്." അപ്പോൾ പറയപ്പെടും: "അങ്ങ് അവരിൽ നിന്ന് വിട്ടുപിരിഞ്ഞതിന് ശേഷം അവർ പ്രവർത്തിച്ചത് താങ്കൾ അറിഞ്ഞിട്ടുണ്ടോ?! അല്ലാഹു സത്യം! അവർ തങ്ങളുടെ ദീനിൽ നിന്ന് പുറത്തു പൊയ്‌ക്കൊണ്ടിരിക്കുകയും, പിറകോട്ട് തിരിഞ്ഞു കളയുമാണ് ചെയ്തിരുന്നത്. അതിനാൽ അവർ താങ്കളിൽ പെട്ടവരോ, താങ്കളുടെ ഉമ്മത്തിൽ പെട്ടവരോ അല്ല."