+ -

عن جرير بن عبد الله البجلي رضي الله عنه قال: كنا عندَ النبيِّ صلى الله عليه وسلم فنظرَ إلى القمرِ ليلةَ البدرِ، فقالَ: «إنَّكم سترون ربَّكُمْ كما تروْن هذا القمر، لاَ تُضَامُونَ في رُؤْيَته، فَإن استطعتم أنْ لاَ تُغْلَبُوا على صلاة قبل طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا، فَافْعَلُوا». وفي رواية: «فنظر إلى القمر ليلة أربع عشرة».
[صحيح] - [متفق عليه]
المزيــد ...

ജരീർ ബ്നു അബ്ദില്ല അൽ ബജലി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. പൂർണ്ണചന്ദ്രനുള്ള ആ രാത്രിയിൽ ചന്ദ്രനിലേക്ക് നോക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടായിരിക്കുന്നതല്ല. സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക. മറ്റൊരു നിവേദനത്തിൽ "പതിനാലാം രാവിലെ പൂർണ്ണചന്ദ്രനിലേക്ക് നോക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു." എന്നാണുള്ളത്.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ജരീർ ബ്നു അബ്ദില്ല അൽ ബജലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: സ്വഹാബികൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പതിനാലാം രാവിലെ പൂർണ്ണചന്ദ്രനിലേക്ക് നോക്കിയ ശേഷം പറഞ്ഞു: "നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്." അതായത് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ സ്വർഗത്തിൽ വെച്ച് മുഅ്മിനീങ്ങൾ അല്ലാഹുവിനെ കാണുന്നതാണ്. പൗർണ്ണമി നാളിൽ പൂർണ്ണചന്ദ്രനെ കാണുന്നത് പോലെ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം അല്ലാഹു ചന്ദ്രനെ പോലെയാണ് എന്നല്ല. കാരണം അല്ലാഹു; അവനെ പോലെ മറ്റൊന്നും തന്നെയില്ല. അവൻ എല്ലാറ്റിനേക്കാളും മഹത്വമുടയവും പ്രതാപമുള്ളവനുമത്രെ. മറിച്ച് ഇവിടെ ഉദ്ദേശിക്കുന്നത് മനുഷ്യരുടെ കാഴ്ചയെ ഉപമിക്കലാണ്. അതായത് നാം ചന്ദ്രനെ യഥാർത്ഥ രൂപത്തിൽ - യാതൊരു അവ്യക്തതയുമില്ലാതെ - കാണുന്നത് പോലെ, അല്ലാഹുവിനെ നമ്മുടെ കണ്ണുകൾ കൊണ്ട് യാതൊരു അവ്യക്തതയുമില്ലാതെ, യാഥാർഥ്യമുള്ള നിലക്ക് കാണുന്നതാണ്. ശ്രദ്ധിക്കുക! ഇവിടെ കാഴ്ചയെയാണ് താരതമ്യം ചെയ്തത്; അല്ലാതെ കാണപ്പെടുന്നതിനെയല്ല. സ്വർഗക്കാർക്ക് ലഭിക്കുന്ന ഏറ്റവും ആസ്വാദ്യകരവും മനോഹരവുമായ സുഖാനുഗ്രഹം അല്ലാഹുവിന്റെ മുഖത്തേക്ക് നോക്കുക എന്നതായിരിക്കും. അതിന് തുല്ല്യമാകുന്ന മറ്റൊന്നും തന്നെയില്ല. അല്ലാഹുവിനെ നാം കാണുന്നതാണ് എന്ന കാര്യം ഓർമ്മപ്പെടുത്തിയ ശേഷം നബി -ﷺ- പറയുന്നു: "സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക." ഇവിടെ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശം ഈ രണ്ട് നമസ്കാരങ്ങൾ പൂർണ്ണമായി നിർവ്വഹിക്കുക എന്നതാണ്. നമസ്കാരം ജമാഅത്തായി നിർവ്വഹിക്കുക എന്നത് അതിൽ പെട്ടതാണ്. സുബഹ് നമസ്കാരവും, അസ്വർ നമസ്കാരവും സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നത് അല്ലാഹുവിന്റെ മുഖം ദർശിക്കുക എന്ന അനുഗ്രഹം ലഭിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- യോടൊപ്പം ഇരിക്കാനുള്ള സ്വഹാബിമാരുടെ കഠിനമായ ആഗ്രഹം.
  2. * അല്ലാഹുവിൽ വിശ്വസിച്ചവർക്കുള്ള സന്തോഷവാർത്ത. അവർ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അല്ലാഹുവിനെ കാണുന്നതാണ്.
  3. * അല്ലാഹുവിനെ കാണുക എന്നത് - അല്ലാഹുവും റസൂലും -ﷺ- അറിയിച്ച പോലെ - യഥാർത്ഥരൂപത്തിൽ സംഭവിക്കുന്നതാണ്. ഇതിനെ വ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ചെയ്തവരുടെ ദുർന്യായങ്ങൾ ശരിയല്ല.
  4. * സുബഹ്, അസ്വർ നമസ്കാരങ്ങളുടെ ശ്രേഷ്ഠത. അവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.
  5. * ഈ രണ്ട് സമയങ്ങൾ പ്രത്യേകമായി പറയപ്പെട്ടത് മലക്കുകൾ ആ സന്ദർഭത്തിൽ ഒരുമിച്ചു കൂടുകയും, മനുഷ്യരുടെ പ്രവർത്തനങ്ങൾ ആകാശലോകത്തേക്ക് ഉയർത്തുകയും ചെയ്യുന്നതിനാലാണ്. അതിനാൽ ഈ സന്ദർഭത്തിന്റെ മഹത്വം അവർക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇപ്രകാരം അത് ഊന്നിപ്പറഞ്ഞത്.
  6. * പ്രബോധന വഴികളിൽ ഉപയോഗപ്പെടുത്തേണ്ട രീതികളിലൊന്നാണ് കാര്യങ്ങൾ ഊന്നിയൂന്നി പറയലും, നന്മകൾ പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകലും.
കൂടുതൽ