عَنْ أَبِي سَعِيدٍ رَضيَ اللهُ عنه:
أَنَّ جِبْرِيلَ أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا مُحَمَّدُ اشْتَكَيْتَ؟ فَقَالَ: «نَعَمْ» قَالَ: «بِاسْمِ اللهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللهُ يَشْفِيكَ بِاسْمِ اللهِ أَرْقِيكَ».
[صحيح] - [رواه مسلم] - [صحيح مسلم: 2186]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2186]
മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് ചോദിച്ചു: "ഹേ മുഹമ്മദ്! അങ്ങേക്ക് അസുഖം വല്ലതുമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യെ ഇപ്രകാരം മന്ത്രിച്ചു: "بِسْمِ الَّلِه (അല്ലാഹുവിന്റെ നാമത്തിൽ)" - അവനോട് സഹായം തേടിക്കൊണ്ട്. "أَرْقِيكَ (ഞാൻ താങ്കളെ മന്ത്രിക്കുന്നു)" - ഞാൻ താങ്കൾക്ക് വേണ്ടി അഭയം ചോദിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. "مِنْ كُلِّ شَيْءٍ يُؤْذِيكَ (താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും)" - ചെറുതായാലും വലുതായാലും. "مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ (എല്ലാ ദുഷിച്ച ആത്മാവിൽ നിന്നും)" - അല്ലെങ്കിൽ അസൂയക്കാരന്റെ കണ്ണേറ് താങ്കളെ ബാധിക്കുന്നതിൽ നിന്നും. اللَّهُ يَشْفِيكَ അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! بِسْمِ اللَّهِ أَرْقِيكَ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. - അവസാനത്തിലുള്ള ഈ വാചകം ആവർത്തിച്ചത് കാര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനാണ്. അല്ലാഹുവിൻ്റെ നാമം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിൽ അല്ലാഹുവല്ലാതെ ഉപകാരം ചെയ്യാൻ മറ്റാരുമില്ല എന്ന സൂചന കൂടിയുണ്ട്.