عَنِ ابْنِ عَبَّاسٍ رضي الله عنهما عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ عَادَ مَرِيضًا، لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ، إِلَّا عَافَاهُ اللَّهُ مِنْ ذَلِكَ الْمَرَضِ».
[صحيح] - [رواه أبو داود والترمذي وأحمد] - [سنن أبي داود: 3106]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല.
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
(സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."
[സ്വഹീഹ്] - - [سنن أبي داود - 3106]
മരണസമയം ആസന്നമായിട്ടില്ലാത്ത മുസ്‌ലിമായ ഒരു രോഗിയെ അവൻ്റെ മുസ്‌ലിം സഹോദരങ്ങളിൽ ആരെങ്കിലും സന്ദർശിക്കുകയും, ശേഷം ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രാർത്ഥന അവന് വേണ്ടി നടത്തുകയും ഏഴു തവണ ആവർത്തിക്കുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. പ്രാർത്ഥനയുടെ ആശയം ഇപ്രകാരമാണ്: "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയായ അല്ലാഹുവിനോട് നിന്നെ സൗഖ്യപ്പെടുത്താൻ ഞാൻ തേടുന്നു."