+ -

عن أبي الدرداء رضي الله عنه أن النبي صلى الله عليه وسلم قال:
«مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الكَهْفِ، عُصِمَ مِنَ الدَّجَّالِ». وفي رواية: «مِنْ آخِرِ سُورَةِ الكَهْف».

[صحيح] - [رواه مسلم] - [صحيح مسلم: 809]
المزيــد ...

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്.

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 809]

വിശദീകരണം

സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ പത്ത് ആയത്തുകൾ മനപാഠമാക്കുന്നവർക്ക് ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷണവും കാവലും സുരക്ഷയും നൽകപ്പെടുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവസാനകാലഘട്ടത്തിൽ താൻ ഇലാഹാണെന്ന് അവകാശപ്പെട്ടു കൊണ്ട് പുറപ്പെടുന്ന ഒരുവനാണ് മസീഹുദ്ദജ്ജാൽ. ആദം (عليه الشلام) ൻ്റെ സൃഷ്ടിപ്പിന് ശേഷം ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന ഏറ്റവും കടുത്തതും ഗുരുതരമായതുമായ പരീക്ഷണമാണ് മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണം. തന്നെ പിൻപറ്റുന്നവരെ ആശയക്കുഴപ്പത്തിലാക്കാൻ സാധിക്കും വിധത്തിലുള്ള അത്ഭുതസംഭവങ്ങൾ പ്രവർത്തിക്കാൻ അല്ലാഹു അവന് കഴിവ് നൽകുന്നതാണ്. സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ ആയത്തുകളിലാകട്ടെ, മസീഹുദ്ദജ്ജാൽ കാണിക്കുന്ന അത്ഭുതപ്രവർത്തികളേക്കാൾ വിസ്മയകരമായ അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അവ ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ മസീഹുദ്ദജ്ജാലിന് പിഴപ്പിക്കാൻ സാധ്യമല്ല. ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ സൂറത്തുൽ കഹ്ഫിൻ്റെ അവസാനത്തെ പത്ത് ആയത്തുകളാണ് മനപാഠമാക്കേണ്ടത് എന്നും വന്നിട്ടുണ്ട്. "നിഷേധികൾ ധരിച്ചിരിക്കുകയാണോ..." എന്ന ആശയത്തിൽ തുടങ്ങുന്ന (ആയത്ത് നം 111) വചനം മുതൽ അവസാനം വരെയാണ് മനപാഠമാക്കേണ്ടത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൂറതുൽ കഹ്ഫിൻ്റെ ശ്രേഷ്ഠത. അതിൻ്റെ ആരംഭത്തിലെ ആയത്തുകളോ അല്ലെങ്കിൽ അവസാനത്തെ
  2. ആയത്തുകളോ
  3. ദജ്ജാലിൻ്റെ കുഴപ്പത്തിൽ നിന്ന് സംരക്ഷണമേകുന്നതാണ്.
  4. ദജ്ജാലിനെ കുറിച്ചുള്ള വിവരണവും, അവൻ്റെ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും.
  5. സൂറത്തുൽ കഹ്ഫ് പൂർണ്ണമായും മനപാഠമാക്കാനുള്ള പ്രോത്സാഹനം. അതിന് സാധിക്കുന്നില്ലെങ്കിൽ സൂറത്തിൻ്റെ ആദ്യത്തിലും അവസാനത്തിലുമുള്ള പത്ത് ആയത്തുകൾ ഒരാൾ മനപാഠമാക്കട്ടെ.
  6. സൂറത്തുൽ കഹ്ഫിലെ പത്ത് ആയത്തുകൾ പ്രത്യേകം എടുത്തു പറയാനുള്ള കാരണത്തെ കുറിച്ച് ഖുർത്വുബി -رَحِمَهُ اللَّهُ- പറയുന്നു: "സൂറത്തുൽ കഹ്ഫിൽ വിവരിക്കപ്പെട്ട ഗുഹാവാസികളുടെ ചരിത്രത്തിൽ അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളുമുണ്ട് എന്നതാണ് അതിൻ്റെ കാരണം. ഈ ചരിത്രം മനസ്സിലാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം ദജ്ജാലിൻ്റെ പക്കൽ കാണപ്പെടുന്ന അത്ഭുതങ്ങൾ അവനെ അമ്പരിപ്പിക്കുകയില്ല.
  7. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: സൂറത്തുൽ കഹ്ഫിൽ ''അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള കടുത്ത പരീക്ഷണത്തെ കുറിച്ച് താക്കീത് നൽകുന്നതിനായി" എന്ന ആശയമുള്ള ഒരു വചനമുണ്ട്. മസീഹുദ്ദജ്ജാലിനെ കൊണ്ടുള്ള പരീക്ഷണത്തോട് ഏറെ യോജിച്ചതാണ് ആ വിശേഷണം. അവൻ ഇലാഹാണെന്ന് വാദിക്കുകയും അധികാരം കയ്യാളുകയും അവനെ കൊണ്ട് വലിയ കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതു കൊണ്ടാണ് നബി -ﷺ- ദജ്ജാലിൻ്റെ പരീക്ഷണത്തെ വളരെ ഗൗരവത്തോടെ താക്കീത് ചെയ്തതും, അതിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയതും. സൂറത്തുൽ കഹ്ഫിലെ പ്രസ്തുത ആയത്തുകൾ പാരായണം ചെയ്യുകയും അതിലെ പാഠങ്ങൾ ഉറ്റാലോചിക്കുകയും ചെയ്യുന്നവർ ദജ്ജാലിനെ കരുതിയിരിക്കുകയും അവൻ്റെ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് എന്നാകണം ഈ വിശദീകരണപ്രകാരം ഹദീഥിൻ്റെ ഉദ്ദേശ്യം."
കൂടുതൽ