عن عبد الله بن مسعود رضي الله عنه مرفوعاً: "إن من شرار الناس من تُدركهم الساعة وهم أحياء، والذين يتخذون القبور مساجد".
[حسن] - [رواه أحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഏറ്റവും മോശക്കാരായ ജനങ്ങളിൽ പെട്ടവരാണ് അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും, ഖബറുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുന്നവരും."
ഹസൻ - അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരെ കുറിച്ച് അവർ ഏറ്റവും മോശം ജനങ്ങളിൽ പെട്ടവരാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഖബറുകൾക്ക് അരികിലോ, ഖബറുകളിലേക്ക് തിരിഞ്ഞു കൊണ്ടോ നിസ്കരിക്കുകയും, ഖബറുകൾക്ക് മീതെ ഖുബ്ബകൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നവരും അതിൽ പെടുന്നതാണ്. അധർമ്മികളായ അക്കൂട്ടർ പ്രവർത്തിച്ചത് പോലെ, തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളുടെ കാര്യത്തിൽ ചെയ്തു കൂട്ടരുത് എന്ന് തൻ്റെ ഉമ്മത്തിനോട് താക്കീത് നൽകുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അന്ത്യനാൾ സംഭവിക്കുന്നതാണ്.
  2. * അന്ത്യനാൾ സംഭവിക്കുക ജനങ്ങളിൽ ഏറ്റവും മോശക്കാരായ മനുഷ്യരുടെ മേലായിരിക്കും.
  3. * ഖബറുകൾക്ക് മീതെ മസ്ജിദുകൾ കെട്ടിപ്പടുക്കുകയോ, ഖബറുകൾക്ക് അരികിൽ - ഒന്നും കെട്ടിപ്പടുത്തില്ലെങ്കിലും - നമസ്കരിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. കാരണം മസ്ജിദ് എന്ന പദം സുജൂദ് ചെയ്യുന്ന ഏതൊരു സ്ഥലത്തിനും പ്രയോഗിക്കാവുന്ന പദമാണ്; അവിടെ ഒരു കെട്ടിടമില്ലെങ്കിലും (സുജൂദ് ചെയ്യപ്പെടുന്ന സ്ഥലമാണെങ്കിൽ അത് മസ്ജിദാണ്).
  4. * ഖബറുകൾക്ക് അരികിൽ നമസ്കരിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്. കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.
  5. * സ്വാലിഹീങ്ങളുടെ ഖബറുകളെ നമസ്കരിക്കാനുള്ള മസ്ജിദുകളാക്കിയവർ സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അങ്ങനെ പ്രവർത്തിക്കുന്നതിലൂടെ അവൻ ഉദ്ദേശിക്കുന്നത് അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്നതാണെങ്കിൽ പോലും അത് ഏറ്റവും കടുത്ത തിന്മയാണ്.
  6. * ശിർക്കിൽ നിന്നും, അതിൻ്റെ മാർഗങ്ങളിൽ നിന്നും, അതിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും ഈ ഹദീഥ് താക്കീത് നൽകുന്നു. ഇതെല്ലാം പ്രവർത്തിക്കുന്നവരുടെ ഉദ്ദേശം എന്തു തന്നെ ആയിരുന്നാലും.
  7. * നബി -ﷺ- യുടെ സത്യസന്ധത തെളിയിക്കുന്ന അത്ഭുതദൃഷ്ടാന്തമാണ് ഈ ഹദീഥ്. അവിടുന്ന് അറിയിച്ച രൂപത്തിൽ ഖബറുകൾക്ക് മീതെ കെട്ടിപ്പടുക്കുക എന്ന സമ്പ്രദായം പിന്നീട് ഉടലെടുത്തു.
കൂടുതൽ