عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلَالَةٍ كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا».
[صحيح] - [رواه مسلم] - [صحيح مسلم: 2674]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പാപവും അവനുണ്ടാകും. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒട്ടും കുറയാതെതന്നെ''
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2674]
ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരവും അവന് ഉണ്ടായിരിക്കും. അവരുടെ പാപഭാരം ഒട്ടും കുറയാതെ തന്നെ.