عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم : "من أحدث في أمرنا هذا ما ليس منه فهو رد " وفي رواية " مَن عَمِلَ عملًا ليس عليه أمرُنا فهو رَدٌّ".
[صحيح] - [متفق عليه]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്." മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാത്ത ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഇസ്ലാമിക പ്രമാണങ്ങളിലോ, അതിൻ്റെ അടിസ്ഥാനങ്ങളിലോ തെളിവില്ലാത്ത, ഇസ്ലാമിക മതനിയമങ്ങളോട് പൂർണ്ണമായും യോജിക്കാത്ത എല്ലാ വാക്കും പ്രവൃത്തിയും അത് ചെയ്തവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്. അവനിൽ നിന്ന് ആ പ്രവൃത്തി സ്വീകരിക്കപ്പെടുന്നതല്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഭരണാധികാരിയുടെ വിധി യാഥാർത്ഥ്യം മാറ്റിമറിക്കുകയില്ല. കാരണം "നമ്മുടെ കൽപ്പനയില്ലാത്തത്" എന്ന് നബി -ﷺ- പറഞ്ഞതിൻറെ ഉദ്ദേശം ദീനാണ്.
  2. * ദീനിൻ്റെ അടിത്തറ നിലകൊള്ളുന്നത് മതനിയമങ്ങളിലാണ്.
  3. * വിശ്വാസപരവും കർമ്മപരവുമായ എല്ലാ പുതുനിർമ്മിതികളും (ബിദ്അത്തുകൾ) നിരർത്ഥകമാണ്. അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളെ നിഷേധിക്കുന്ന തഅ്ത്വീലിൻ്റെ ചിന്താഗതിയും, വിശ്വാസത്തിൽ പ്രവർത്തനങ്ങൾ ഉൾപ്പെടില്ലെന്ന ഇർജാഇൻ്റെ നിലപാടും, അല്ലാഹുവിൻ്റെ വിധിയെ നിഷേധിക്കലും, തിന്മകൾ ചെയ്തതിൻ്റെ പേരിൽ കാഫിറാകുമെന്ന വിശ്വാസവും, നബി -ﷺ- യുടെ മാതൃകയില്ലാത്ത ആരാധനാകർമ്മങ്ങളും ബിദ്അത്തുകളാണ്.
  4. * ദീൻ ജനങ്ങളുടെ അഭിപ്രായമോ, ആർക്കെങ്കിലും നല്ലതായി തോന്നിയതിൻ്റെയോ അടിസ്ഥാനത്തിലല്ല നിശ്ചയിക്കപ്പെടുക.
  5. * ദീനിൻ്റെ പൂർണ്ണതയിലേക്ക് ഈ ഹദീഥ് സൂചന നൽകുന്നു.
  6. * മതനിയമങ്ങളോട് യോജിക്കാത്ത, മതത്തിൽ പുതുതായി നിർമ്മിക്കപ്പെട്ടവയെല്ലാം തള്ളപ്പെടേണ്ടതാകുന്നു. ഹദീഥിൻ്റെ രണ്ടാമത്തെ നിവേദനത്തിൽ ഒരാൾ സ്വയം നിർമ്മിച്ച് ദീനിൽ കടത്തിക്കൂട്ടിയതോ, അതല്ലെങ്കിൽ ആരെങ്കിലും മുൻപ് നിർമ്മിച്ചതോ ആയ എല്ലാം ഒഴിവാക്കേണ്ട ബിദ്അത്തുകളാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
  7. * ഇസ്ലാമിൽ നിരോധിക്കപ്പെട്ട രൂപത്തിലുള്ള എല്ലാ കരാറുകളെയും ഈ ഹദീഥ് നിഷ്ഫലമാക്കുന്നു. അത്തരം കരാറുകൾക്ക് യാതൊരു പ്രാബല്യവും ഉണ്ടായിരിക്കുന്നതല്ല.
  8. * വിലക്കപ്പെട്ട കാര്യങ്ങൾ ഇസ്ലാമിൽ പരിഗണിക്കപ്പെടുന്നതല്ല എന്ന് മനസ്സിലാക്കാം. കാരണം ഈ വിരോധിക്കപ്പെട്ട കാര്യങ്ങളെല്ലാം ദീനിൽ പെട്ടതല്ലെന്നും, അവ തള്ളപ്പെടേണ്ടതാണെന്നും ഹദീഥ് നമ്മെ ബോധ്യപ്പെടുത്തുന്നു.
കൂടുതൽ