عن بعض أزواج النبي صلى الله عليه وسلم عن النبي صلى الله عليه وسلم قال:
«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً».
[صحيح] - [رواه مسلم] - [صحيح مسلم: 2230]
المزيــد ...
നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2230]
ജോത്സ്യന്മാർ, മന്ത്രവാദികൾ തുടങ്ങിയവരുടെ അടുക്കൽ ചെല്ലുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് ചെയ്യുന്നു. തങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സംഭവിക്കുന്നത് അറിയാൻ കഴിയുമെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടർ. ഇവരോട് ഭാവിയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചോദിക്കുക എന്നത് മാത്രം നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാക്കി കളയുന്നതാണ്. ഗുരുതരമായ ഈ വലിയ തിന്മക്കുള്ള ശിക്ഷയായാണ് ഇപ്രകാരം പ്രതിഫലം എടുത്തു കളയപ്പെടുന്നത്.