عَنْ سَلَمَةَ بْنِ الْأَكْوَعِ رضي الله عنه:
أَنَّ رَجُلًا أَكَلَ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِشِمَالِهِ، فَقَالَ: «كُلْ بِيَمِينِكَ»، قَالَ: لَا أَسْتَطِيعُ، قَالَ: «لَا اسْتَطَعْتَ»، مَا مَنَعَهُ إِلَّا الْكِبْرُ، قَالَ: فَمَا رَفَعَهَا إِلَى فِيهِ.
[صحيح] - [رواه مسلم] - [صحيح مسلم: 2021]
المزيــد ...
സലമത്തുബ്നുൽ അക്വഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ." അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവനെ തടഞ്ഞത്. പിന്നീട് തൻ്റെ വായിലേക്ക് അവൻ വലതു കൈ ഉയർത്തിയിട്ടില്ല.
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2021]
ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ അവനോട് തൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കാൻ നബി -ﷺ- കൽപ്പിച്ചു. എന്നാൽ ഈ മനുഷ്യൻ അഹങ്കാരത്തോടെ 'തനിക്കത് സാധ്യമല്ലെന്ന്' കള്ളം പറഞ്ഞു. വലതു കൈ കൊണ്ട് ഭക്ഷിക്കാൻ ഇനി സാധിക്കാതെ വരട്ടെ എന്ന് നബി -ﷺ- അവനെതിരെ ഈ സന്ദർഭത്തിൽ പ്രാർത്ഥിച്ചു. അല്ലാഹു അവിടുത്തെ പ്രാർത്ഥന സ്വീകരിക്കുകയും, അവൻ്റെ വലതു കയ്യിൻ്റെ സ്വാധീനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ വേണ്ടി അവൻ തൻ്റെ വലതു കൈ വായിലേക്ക് ഉയർത്തിയിട്ടില്ല.