عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ:
كُنَّا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ سَمِعَ وَجْبَةً، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تَدْرُونَ مَا هَذَا؟» قَالَ: قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا، فَهُوَ يَهْوِي فِي النَّارِ الْآنَ حَتَّى انْتَهَى إِلَى قَعْرِهَا».
[صحيح] - [رواه مسلم] - [صحيح مسلم: 2844]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക."
നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2844]
ഒരു ശരീരം താഴെ വന്നു പതിക്കുന്നത് പോലെ പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദം നബി -ﷺ- കേൾക്കുകയുണ്ടായി. അവിടുത്തോടൊപ്പമുള്ള സ്വഹാബിമാരിൽ ചിലരോട് നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക."
അപ്പോൾ നബി -ﷺ- അവർക്ക് പറഞ്ഞു കൊടുത്തു: "നിങ്ങൾ കേട്ട ഈ ശബ്ദം നരകത്തിൻ്റെ വായ്ത്തലയിൽ നിന്ന് എഴുപത് വർഷങ്ങൾക്ക് മുൻപ് എറിയപ്പെട്ട ഒരു കല്ല് അതിൻ്റെ അടിത്തട്ടിലേക്ക് പതിച്ച ശബ്ദമാണ്. ഇത്രയും കാലം അത് താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു."