ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"അല്ലാഹുവിൽ പങ്കുചേർക്കാത്ത അവസ്ഥയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാഹുവിൽ പങ്കുചേർക്കുന്ന സ്ഥിതിയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കും."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"ആരാണ് തൻ്റെ താടിയെല്ലുകൾക്കിടയിലുള്ളതും കാലുകൾക്കിടയിലുള്ളതും (സൂക്ഷിക്കാമെന്ന്) എനിക്ക് ഉറപ്പു നൽകുന്നത്; ഞാനവന് സ്വർഗം ഉറപ്പു നൽകാം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സ്വർഗം നിങ്ങളിൽ ഓരോരുത്തരുടെയും ചെരുപ്പിൻ്റെ വാറിനേക്കാൾ അടുത്താണ്. നരകവും അതു പോലെ തന്നെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വർഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഏറ്റവും കൂടുതൽ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാര്യം അല്ലാഹുവിനെ കുറിച്ചുള്ള തഖ്'വയും (സൂക്ഷ്മത), സൽസ്വഭാവവുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്