عَنْ أَبِي سَعِيدٍ الْخُدْرِيِّ وَأَبِي هُرَيْرَةَ رضي الله عنهما عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«يُنَادِي مُنَادٍ: إِنَّ لَكُمْ أَنْ تَصِحُّوا فَلَا تَسْقَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَحْيَوْا فَلَا تَمُوتُوا أَبَدًا، وَإِنَّ لَكُمْ أَنْ تَشِبُّوا فَلَا تَهْرَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَنْعَمُوا فَلَا تَبْأَسُوا أَبَدًا» فَذَلِكَ قَوْلُهُ عَزَّ وَجَلَّ: {وَنُودُوا أَنْ تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ} [الأعراف: 43].
[صحيح] - [رواه مسلم] - [صحيح مسلم: 2837]
المزيــد ...
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു:
"(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2837]
സ്വർഗക്കാർ സ്വർഗീയാസ്വാദനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതാണ്: നിങ്ങൾ ഇനി എന്നും ആരോഗ്യമുള്ളവരായിരിക്കും; ഒരിക്കലും നിങ്ങൾക്ക് ഒരു രോഗവും -എത്ര ചെറിയ രോഗമാണെങ്കിൽ പോലും- ബാധിക്കുകയില്ല. നിങ്ങൾക്ക് സ്വർഗത്തിൽ ഇനിയെന്നെന്നും ജീവിക്കാം; ഇവിടെ നിങ്ങൾ ഒരിക്കലും മരണം അനുഭവിക്കുകയില്ല. ചെറിയ മരണമായ ഉറക്കം പോലും നിങ്ങൾക്ക് ഇനിയുണ്ടാവുകയില്ല. നിങ്ങൾക്ക് ഇവിടെ എന്നും യുവത്വമായിരിക്കും; നിങ്ങൾ ഇവിടെ ഒരിക്കലും വാർദ്ധക്യം പ്രാപിക്കുകയില്ല. ഇവിടെ നിങ്ങൾക്ക് ഇനി എന്നും സുഖാസ്വാദനങ്ങളും നിലക്കാത്ത അനുഗ്രഹങ്ങളുമായിരിക്കും; ഇനിയൊരിക്കലും ദുഃഖമോ പ്രയാസമോ നിങ്ങളെ ബാധിക്കുകയില്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)