عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَلّاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي».
[صحيح] - [متفق عليه] - [صحيح البخاري: 6557]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു അയാളോട് പറയും: അതിനേക്കാൾ നിസ്സാരമായ കാര്യമായിരുന്നു -നീ ആദമിൻ്റെ മുതുകിലായിരിക്കെ- നിന്നിൽ നിന്ന് ഞാൻ ആവശ്യപ്പെട്ടത്. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്ന്; എന്നാൽ എന്നിൽ പങ്കുചേർക്കുക എന്നതേ നിനക്ക് തൃപ്തികരമായുള്ളൂ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6557]
നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് -അയാൾ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ- അല്ലാഹു ചോദിക്കുന്നതാണ്: നിനക്ക് ഇഹലോകവും അതിലുള്ളതുമെല്ലാം ഉണ്ടായിരുന്നെങ്കിൽ ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രായശ്ചിത്തമായി അത് നൽകാൻ നീ തയ്യാറാകുമായിരുന്നോ?! അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു പറയും: എന്നാൽ അതിനേക്കാൾ നിസ്സാരവും ലളിതവുമായ ഒരു കാര്യമായിരുന്നു നീ ആദമിൻ്റെ മുതുകിലായിരിക്കെ ആദം സന്തതികളോട് ഞാൻ കരാർ വാങ്ങിയപ്പോൾ നിന്നോട് ഞാൻ ആവശ്യപ്പെട്ടതും കൽപ്പിച്ചതും. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്നതായിരുന്നു അത്. എന്നാൽ നിന്നെ ഞാൻ ഭൂമിയിലേക്ക് അയച്ചപ്പോൾ നീ അത് വിസമ്മതിക്കുകയും ശിർക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.