عن سهل بن سعد رضي الله عنه عن رسول الله صلى الله عليه وسلم قال:
«مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ».

[صحيح] - [رواه البخاري] - [صحيح البخاري: 6474]
المزيــد ...

സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6474]

വിശദീകരണം

രണ്ട് കാര്യങ്ങൾ മുസ്‌ലിമായ ഒരാൾ മുറുകെ പിടിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.
ഒന്നാമത്തേത്: നാവിനെ സംരക്ഷിക്കലാണ്. അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന യാതൊന്നും അവൻ സംസാരിക്കരുത്.
രണ്ട്: ഗുഹ്യാവയവം സംരക്ഷിക്കലാണ്. മ്ലേഛപ്രവർത്തനങ്ങളിൽ വീണുപോകുന്നതിൽ നിന്ന് അവൻ അതിനെ സംരക്ഷിക്കേണ്ടതുണ്ട്.
കാരണം ഈ രണ്ട് അവയവങ്ങൾ കൊണ്ടാണ് അധിക തിന്മകളും സംഭവിക്കുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നാവിനെയും ഗുഹ്യസ്ഥാനത്തെയും സംരക്ഷിക്കുന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള വഴിയാണ്.
  2. നാവും ഗുഹ്യസ്ഥാനവും നബി -ﷺ- ഈ ഹദീഥിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാരണം ഇവ രണ്ടും മനുഷ്യർക്ക് ഇഹലോകത്തും പരലോകത്തുമുള്ള പരീക്ഷണത്തിൻ്റെ ഏറ്റവും പ്രധാന സ്രോതസ്സാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (67)
കൂടുതൽ